ഇത് എന്റെ അമ്മമ്മ…. അമ്മയുടെ അമ്മ…
37 വർഷം മുൻപ് എന്റെ പിറന്നാൾ ദിവസം
ഒരു മെയ് 30നാണ് മരണപ്പെട്ടത്…
ജനനവും മരണവും യാഥാർഥ്യങ്ങളാണ്.. ജനനങ്ങൾ നടക്കുമ്പോൾ മരണങ്ങളും നടക്കും… ജനനങ്ങൾ നമ്മളെ സന്തോഷിപ്പിക്കുമ്പോൾ… മരണങ്ങൾ നമ്മളെ വേദനിപ്പിക്കുന്നു…
ഓർമ്മകൾ ഉണ്ടാക്കാനായി ജനനങ്ങൾ; ഓർമ്മയായി മാറാനായി മരണങ്ങൾ..
ഈ ലോകത്ത് ആരെങ്കിലും സന്തോഷിക്കുമ്പോൾ ആരെങ്കിലുമൊക്കെ ദുഖിക്കുന്നു എന്നതും യാഥാർഥ്യങ്ങളുടെ ഒരു ഭാഗമാണ്..
ജനിച്ചാൽ മരിക്കണം എന്നതാണല്ലോ ലോകത്തിലെ ഒരേയൊരു നടക്കാവുന്ന കാര്യം… ആ സത്യം ഒന്ന് മാത്രമാണ് ജീവിതത്തിന് എന്തെങ്കിലും അർത്ഥം നൽകുന്നത്… നമ്മുടെയെല്ലാം സമയം പരിമിതമാണ് എന്ന്….
എന്റെ പിറന്നാൾ എല്ലാ വർഷവും എന്നെ ഓർമ്മപ്പെടുത്തുന്നത് ഇതാണ്… സമയം പരിമിതമാണ് മോനെ… എന്ന്…
ഓർമ്മകളിൽ പലതും വരുന്നുണ്ട്… ഒഴിവുകാലങ്ങളിൽ അമ്മയുടെ നാടായ മൂക്കുതലയിൽ പോകുന്നത്… കളിചിരിയായി അവിടെ ചിലവഴിക്കുന്നത്… അടുക്കളയിൽ പോയി പലഹാരങ്ങൾ തിന്നുന്നത്… കാപ്പി കുടിക്കുന്നത്… വെറുതെ അമ്മമ്മയുടെ അടുത്ത് ചുറ്റിത്തിരിഞ്ഞ് നിൽക്കുന്നത്…
സുന്ദരിയായിരുന്നു എന്റെ അമ്മമ്മ… 🙂
ഓർമ്മകൾ…..
ആദരാഞ്ചലികൾ!!!
Categories: Memories
Leave a Reply