കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും

ഡാറ്റാ ഒരു ആഗോള പ്രതിഭാസമാണ് കൊറോണയും ഒരു ആഗോള പ്രതിഭാസമാണ്…. നിങ്ങളും ഞാനുമൊക്കെ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന് വെറും ഡേറ്റയാണ്… കൊറോണക്ക് നമ്മൾ വെറുമൊരു ഹോസ്റ്റും…. ഡാറ്റയാണോ ഹോസ്റ്റാണോ പ്രശ്നം എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല….
മറ്റാർക്കെങ്കിലും നമ്മുടെ ഡാറ്റ കിട്ടിയാൽ നമ്മളെ കുറിച്ച് മനസ്സിലാക്കാനും അതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ മൂവേമെന്റിനെയും ഡിജിറ്റൽ പ്രെഫറൻസസിനെയും ചിലപ്പോൾ ഡിജിറ്റൽ സാധ്യതകളെയും ബാധിക്കാൻ സാധ്യതയുണ്ട്…
എന്തിന് നിങ്ങൾ വിവാഹിതനാണോ വയസ്സെന്താണ് എന്താണ് ജന്മ തീയതി എന്നതൊക്കെ സത്യത്തിൽ നിങ്ങൾക്ക് എതിരെ ഉപയോഗിക്കാൻ കഴിയുന്ന ഡാറ്റയാണ്
പ്രശനമാണ്… അഴിമതിയാണ്… എന്നൊക്കെ വിളിച്ച് കൂവുന്നവർ… ഡാറ്റക്ക് 100 പൗണ്ടാണ് എന്നൊന്നുമല്ലാതെ ആരും “impact of a data breach” എന്താകും എന്ന  വ്യക്തത പറയുന്നില്ല…. പക്ഷെ രാഷ്ട്രീയ കരു നീക്കങ്ങൾക്ക് വ്യക്തതയും വാസ്തവവും വേണ്ടല്ലോ വെറും ഊഹാപോഹങ്ങളും മതിയല്ലോ… ജനങ്ങളെ ഇളക്കി മറിക്കാം.. കാര്യഗൗരവകാര്യങ്ങളിൽ നിന്നും മാറ്റി നിർത്താം…
എല്ലാ ഡാറ്റാക്കും ഒരേ വാല്യൂ അല്ല… എല്ലാ ഡേറ്റയും കൊണ്ട് ഒരേ പോലത്തെ പ്രശ്നങ്ങൾ അല്ല ഉണ്ടാവുക… അത് കൊണ്ട് കളക്ട് ചെയ്യുന്ന ഡേറ്റയുടെ മുകളിൽ എക്സ്പെർട്ട് ഒപ്പീനിയൻ നേടണം… ആ ഒപ്പീനിയൻ ‘തലയിൽ’ ആൾതാമസമുള്ള കാര്യങ്ങൾ മനസ്സിലാക്കുന്ന ആരെങ്കിലും ചെയ്യണം…. പിന്നെ data breach നടക്കാനുള്ള സാധ്യതകൾ ലൂപ്ഹോൾസ് ഉണ്ടെങ്കിൽ അടയ്ക്കണം… അല്ലാതെ ഇവിടെ അഴിമതിയാണ് എന്നും പറഞ്ഞ് കൂവുകയല്ല വേണ്ടത്…
നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്പോഴും ചാരിറ്റിക്കാർ രോഗ വിവരങ്ങൾ പബ്ലിക്കായി ഇടുന്പോഴും ഒക്കെ പുറത്ത് പോകുന്നത് ഈ ഡേറ്റ തന്നെയാണ്…. അത് അറിയുമല്ലോ അല്ലെ…
പിന്നെ ഒരു ക്രൈസിസ് സമയത്ത് നടക്കുന്നത് “a race against time” സമയത്തിനെതിരെ ഉള്ളൊരു ഓട്ടമാണ്… നമുക്ക് നേടാൻ കഴിയുന്ന ഓരോ ദിവസവും നമ്മുടെ ചെറുത്ത് നില്പിന് ശക്തിയേറും….
ഇതൊക്കെ കൃത്യമായി അന്വേഷിച്ച് ചെയ്ത് കൂടെ എന്ന് ചോദിക്കുന്ന, നിയമസഭയിൽ പാസാക്കിക്കൂടെ എന്ന് പറയുന്ന പലരും ഇത് പോലെ രണ്ടു കന്പനികൾ അല്ലെങ്കിൽ ഓർഗനൈസേഷൻസ് ഇരുന്ന് ഡാറ്റാ പ്രൈവസി പ്രശ്നങ്ങൾ പരിഹരിക്കുന്ന ചർച്ചകളിൽ ഇരുന്നിട്ടുണ്ടാവില്ല…
ഞാൻ രണ്ടു വർഷം എത്രയോ ഇങ്ങനത്തെ മീറ്റിംഗുകളിൽ ഇരുന്നിട്ടുണ്ട്…. ഒരു പെർഫെക്റ്റ് സൊല്യൂഷനല്ല ഒരു tradeoff ആണ് ഉണ്ടാവുക… അതും ആഴ്ച്ചകളോളം നീണ്ടു പോകുന്ന ചർച്ചകൾ… എത്രയോ ചർച്ചകളിൽ അവസാനം രണ്ടു കന്പനികളും ഒരു തീരുമാനത്തിലും എത്താതെ പിരിഞ്ഞ് പോകുന്ന വഴിയും ഉണ്ടായിട്ടുണ്ട്…. പലപ്പോഴും അത് എത്തി പെടുന്നത് ഒരു റിസ്ക് അനാലിസിസിലാണ്… പ്രത്യേകിച്ച് ഒരു ക്രൈസിസ് സമയത്ത്..
ക്രൈസിസ് സമയത്ത് ക്രൈസിസുമായി ഈ റിസ്കിനെ തട്ടിച്ച് നോക്കും എന്നിട്ടാണ് ട്രഡ്ഓഫ് അസ്സെസ്സ് ചെയ്യുക…..
അപ്പോൾ കോഴയും തട്ടിപ്പും കുതികാൽവെട്ടും കസേരഭ്രമവും മാത്രം മുന്നിൽ ഉള്ളപ്പോൾ crisis decision making എന്നതിന്റെ പല വശങ്ങളും പറഞ്ഞ് കൊടുത്താലും മനസ്സിലാവില്ല…
സത്യമാണ്… ഡാറ്റ പ്രശ്നമാണ്… പക്ഷെ നമ്മുടെ മുൻപിൽ വളരെ വ്യക്തമായുള്ള ഡാറ്റാ ഞാൻ പറയട്ടെ… കേരളത്തിൽ നിന്നും പഠിച്ച് വരുന്നവർക്ക് തൊഴിൽ പ്രാപ്തിയില്ല… പക്ഷെ കേരളത്തിന് മുന്നേറാൻ അവസരങ്ങൾ ഉണ്ട്… അത് ചിലപ്പോൾ ബാക്ക് ഓഫീസ് ഡാറ്റാ ഏരിയകളിലും ഡാറ്റാ ആനാലിസ്റ് റോളുകളിലും അങ്ങനെ പാലത്തിലുമാവാം…. അത് കൊണ്ട് കണ്ട ഊള രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന പരക്കം പാച്ചിലിൽ ഞെരുങ്ങി അമർന്നു ഭാവി കോഞ്ഞാട്ടയാക്കാതിരിക്കുക…
ഈ സമയം ഡാറ്റയെ കുറിച്ച് പഠിക്കാൻ ഉപയോഗിക്കുക… നാളത്തെ എല്ലാ ജോലികളിലും ഡാറ്റ ഒരു ഭാഗമാകും….
എനിക്ക് പറയാനേ കഴിയു… ഞാൻ പറയുന്പോൾ ചില ഊളകൾക്ക് എന്റെ അറിവ് അളക്കണം… പൊട്ടന്മാർ… എനിക്കൊന്നും ഒരു മലരനെയും ബോധിപ്പിക്കേണ്ടതില്ല… പക്ഷെ നീയൊക്കെ മനസ്സിലാക്കിയാൽ നിനക്ക് നല്ലത്… അല്ലെങ്കിൽ മലര് ആർക്കാണ് നഷ്ടം…
കൊറോണക്ക് ശേഷമുള്ള ലോകം ജാതകളുടെയും പിക്കറ്റിംഗുകളുടെയും ആവില്ല എന്നോർമ്മ വേണം… മാത്രമല്ല ഒരു ഗ്ലോബൽ സാന്പത്തിക മാന്ദ്യം എങ്ങിനെ കേരളത്തെ ബാധിക്കും എന്ന് ചിന്തിക്കുക… ഇതൊന്നും ആലോചിക്കാതെ ആരോ റെഡിയാക്കി വച്ച വാണത്തിൽ തിരി കൊളുത്താൻ വേണ്ടി തീപ്പെട്ടി തിരഞ്ഞോടുന്നതിൽ ജീവിത സാക്ഷാത്കാരം നേടരുത്…
എക്കാലവും ഇങ്ങനെ ബലിയാടുകളാവരുത്…
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ


Categories: Articles and Opinions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: