Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36

പ്രിയപ്പെട്ട കൈയടിക്കാരെ…

ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും….

ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു..

രണ്ട്… ഇങ്ങനെ ചെയ്‌താൽ പൊതു സമ്മതം ലഭിക്കുമെന്ന് ചില നിയമപാലകർക്കും തോന്നി തുടങ്ങിയിരിക്കുന്നു…..

മൂന്ന്…. മനുഷ്യാവകാശം എന്നതിനെ കുറിച്ച് കൈയടിക്കുന്ന ജനങ്ങൾക്ക് വലിയ ധാരണകളൊന്നുമില്ല…. മനുഷ്യർക്ക് അവകാശപ്പെട്ടതാണ് മനുഷ്യാവകാശം…. ചില മനുഷ്യർക്ക് മറ്റു ചില മനുഷ്യരെ മനുഷ്യരാശിയിൽ നിന്നും പുറത്താക്കി അവരുടെ അവകാശങ്ങൾ എടുത്ത് കളഞ്ഞ് തൊന്നുന്നത് ചെയ്യുന്നതല്ല മനുഷ്യാവകാശം..

ഈ Encounter Killing നടന്നതിൽ ആ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടുകാർക്ക് തോന്നിയേക്കാവുന്ന സമാധാനം അല്ലെങ്കിൽ നീതി നടപ്പാക്കി എന്ന വിശ്വാസം… അത്  നമുക്ക് തള്ളി കളയാൻ കഴിയില്ല…. ആ അവസരത്തിൽ ചിന്തിക്കുന്നതെ നമ്മൾ ആരും അവരും ചിന്തിക്കുന്നുള്ളു…. കാരണം ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് അവർക്കാണ്…. പക്ഷെ വികാരങ്ങളിൽ കൂടി അല്ലല്ലോ സമൂഹത്തിന്റെ നിയമ വ്യവസ്ഥ നടപ്പാക്കേണ്ടത്… അത് കുടുംബക്കാരുടെയായാലും സമൂഹത്തിന്റേതായാലും… വികാരമല്ല നിയമം….

കൊല്ലപ്പെട്ട കുട്ടിയുമായി ബന്ധമില്ലാത്ത സമൂഹത്തിലുള്ള ആര് കൈയടിച്ചാലും അതിൽ അവരുടെ ബോധമില്ലായ്മയാണ്…. കാരണം ഇങ്ങനെ ഒരു സംഭവത്തിന് കൈയടിച്ചാൽ നാളെ നിങ്ങൾ അംഗീകരിക്കാത്ത ചില encounter killing.നും നിങ്ങൾ കൈയടിക്കേണ്ടി വരും….

നിങ്ങളുടെ വീട്ടിൽ ആരെങ്കിലും ഒരു കുറ്റം ചെയ്താൽ (ചെയ്യില്ലെന്നൊന്നും ഉറപ്പിക്കണ്ട… ഒരു കേസിൽ കുടുങ്ങില്ലെന്നും ഉറപ്പിക്കണ്ട) അവരെയും നിയമത്തിന് മുൻപിൽ കൊണ്ടു വരാതെ  encounter വഴിയങ് ഇല്ലാതാക്കാം എന്നതാണ് നിങ്ങൾ ഇപ്പോൾ കൈയടിച്ച് പാസാക്കിയത്..

അമേരിക്കയിലും ധാരാളം മലയാളികളും ഇന്ത്യക്കാരും സോഷ്യൽ മീഡിയയിൽ കയ്യടിക്കുന്നത് കണ്ടു…. ഇവിടെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാതെ പോലീസിന്റെ തോക്കിനു മുൻപിൽ മരണപ്പെടുന്നവരുടെ എണ്ണം കുറവല്ല…. കൂടുതലാണെങ്കിലേ ഉള്ളു…. പക്ഷെ അതിന് ഇവരാരും കൈയടിക്കുന്നത് കണ്ടിട്ടില്ല…  അതെന്താണ്… സംശയമുള്ളവരെ (suspects) വെടി വച്ച് കൊല്ലുന്നത് ശരിയല്ല എന്ന് തോന്നുന്നത് കൊണ്ടാവാം… എന്താ ഇന്ത്യയിൽ ആ ബോധം വേണ്ടേ കൈയടിക്കുന്ന അമേരിക്കക്കാരെ….?

പിന്നെ ഇന്ത്യയിലും പോലീസ് കൊന്നത് suspects ആണ്… കുറ്റവാളി എന്ന് തീരുമാനിക്കേണ്ട ചുമതല സോഷ്യൽ മീഡിയക്കും പോലീസിനും അല്ല കോടതിക്കാണ്… അതല്ലെ വക്കീലിനെ വരെ പലപ്പോഴും സർക്കാർ കൊടുക്കുന്നത്…. നിയമം എല്ലാവർക്കും ഒരു പോലെയാവണം… വേണ്ടേ… ?

കൂടാതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൊന്നു എന്നാണ് വായിച്ചത്… നാലാളും ഒരുമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചോ.. എല്ലാവരും പോലീസിൽ നിന്നും തോക്കെടുത്ത് ആയുധധാരികളായോ…? ഇങ്ങനെ കൊല്ലാനുള്ള ഇടവരാതിരിക്കേണ്ട ചുമതല പോലീസിനില്ലെ…? കൈയടിച്ച് പാസാക്കാൻ നിങ്ങളവിടെ ഉണ്ടായിരുന്നോ കൈയടിക്കാരെ?

നമ്മൾ ഇല്ലെങ്കിലും ഒരു തെറ്റു നടന്നാൽ അതിന്റെ സത്യാവസ്ഥയിലേക്ക് പോകാൻ ഒരു സംവിധാനമുണ്ട് സമൂഹത്തിൽ എന്നതിന്റെ ഉറപ്പാണ് കോടതിയും നിയമ വ്യവസ്ഥയും…. അതാണ് നിങ്ങൾ കൈയടിച്ച് ഇല്ലാതാക്കുന്നത്….. കൈയടിക്കാരെ…

നമ്മുടെ സമൂഹത്തിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഉണ്ടാവാൻ കാരണം ചില മോശം വ്യക്തികൾ മാത്രമല്ല…. അവരെ കൊന്നാൽ പ്രശ്നം തീരാൻ…

സ്ത്രീകൾക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന അസമത്വം വച്ച് തുടങ്ങണം ആ ചർച്ച… സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് നേരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും ആ കമന്റുകൾക്ക് ലൈക്കടിക്കുന്നവരെയും നിങ്ങൾ ഏത് ഇനത്തിൽ പെടുത്തും… അവരും ഇത് പോലുള്ള നീച കൃത്യങ്ങൾ ഭാവിയിൽ ചെയ്യാൻ തീർത്തും യോഗ്യരല്ലേ….? ചിലർക്കെങ്കിലും ഇത് പോലുള്ള കുറ്റങ്ങൾ ചെയ്യാൻ ഈ സോഷ്യൽ മീഡിയ വില്ലാളി വീരന്മാരുടെ കമന്റുകൾ വഴിയൊരുക്കുന്നില്ലേ…?
കൈയടിച്ച് സ്വയം കുറ്റവിമുക്തമാവാൻ സമൂഹത്തിന് കഴിയില്ല… കാരണം സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് നമ്മളെല്ലാം ഉത്തരവാദികളാണ്…. encounter ചെയ്ത പോലീസുകാർക്ക് നേരെ അന്വേഷണം നടത്താം… കൈയടിക്കുന്നവരുടെ മാനസികാവസ്ഥക്ക് എതിരെയോ….?

ഒരു ഫാസ്റ്റ് ട്രാക്ക് കോർട്ട് വേണം….. കുറ്റവാളികൾ രക്ഷപ്പെടരുത്…. ഇത് നടപ്പാക്കുന്നതിൽ നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ പരാജയപ്പെട്ടിരിക്കുന്നു…. ആ കാര്യത്തിൽ നമുക്ക് പലർക്കും യോജിക്കാം…. പക്ഷെ encounter killing.നെ കുറിച്ച് കേട്ട് കൈയടിക്കാൻ ബുദ്ധിമുട്ടാണ്…. അത് എൻകൗണ്ടറിനേക്കാൾ കഷ്ടമാണ്….. കാരണം അത് അന്വേഷണവിധേയമല്ല…..

കൈയടികളുടെ ശബ്ദത്തിന്റെ മറയിൽ മറവ് ചെയ്യേണ്ടതല്ല ഒരു രാജ്യത്തിലെ നിയമ വ്യവസ്ഥ…. പിന്നെ ഇത് നിങ്ങൾ തീയറ്ററിൽ ഇരുന്ന് ‘അബ് തക് ചപ്പൻ’ സിനിമ കാണുകയല്ല… കൈയടിക്കാൻ….

ഇവരുടെ കൂടെ സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് നേരെ തെറി പറയുന്നവരെ കൂടി നമുക്കെന്തെങ്കിലും ചെയ്യേണ്ടേ കയ്യടിക്കാരെ…? അല്ല അവരെല്ലാം ആരെയെങ്കിലും ദ്രോഹിച്ചിട്ട് മതി എന്നാണോ….?

നിയമം നടപ്പാക്കാൻ കഴിയാത്തിടത്ത് നിറയൊഴിച്ചു നീതി നടപ്പാക്കുന്ന പോലീസും… സ്ത്രീ വിരുദ്ധരെ തിരുത്തുകയും എതിർക്കുകയും ചെയ്യാതെ സ്ത്രീകളെ സംരക്ഷിക്കേണ്ടിടത്ത് അത്  ചെയ്യാതെ മനുഷ്യാവകാശ ലംഘനത്തിന്റെ സമയത്ത് നീതി നടപ്പായി എന്ന്  കൈയടിച്ച് മാതൃകയാവാൻ നോക്കല്ലേ കൈയടി മക്കളെ!!!!!

പിന്നെ ഒന്ന് കൂടി ‘Encounter Killing’ ഒരിക്കലും തുല്യ നീതി നടപ്പാകില്ല…. കഴിവും പവറും പണവും ഉള്ളവൻ Encounter പോയിട്ട് അഴി പോലും എണ്ണില്ല…. ഈ ‘Encounter Killing’ ഒക്കെ ചില ആളുകൾക്ക് മാത്രമേ ഉണ്ടാവുകയും ഉള്ളു…. നമ്മുടെ നാട്ടിലെ യഥാർത്ഥ പ്രശ്നങ്ങളെ ഇത് പരിഹരിക്കില്ല…

നിങ്ങളുടെ കൈയടിയിൽ പങ്ക് ചേരാൻ ബുദ്ധിമുട്ടുണ്ട്… കാരണം സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ കാണാതെ കൈയടിച്ച് ഒളിച്ചോടാൻ ബുദ്ധിമുട്ടാണ്…

ന്നാപ്പിന്നങ്ങന്യാക്കാം!
മർത്ത്യൻ (പഹയൻ)



Categories: Uncategorized

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: