നന്മ യുദ്ധംഏതോ നന്മമരം നന്മ ചെയ്യുന്നത് നിർത്തുന്നു എന്ന് പറഞ്ഞതിന് ലോക സമാധാനം കാംക്ഷിക്കുന്ന ചില ദാന ധർമ്മ കോമരങ്ങൾ മ്മളെ മെക്കിട്ട് കേറാൻ തുടങ്ങി…. ചിലരാണെങ്കിൽ അതിൽ മതത്തിന്റെ നിറവും പൂശി സമുദായത്തിനെ കൂട്ട് പിടിക്കാനും നോക്കുന്നു…. ഇതും നമ്മുടെ കേരളം തന്നെ…
പിന്നെ നോക്കുന്പോഴാണ്…. മ്മളൊന്നുമല്ല പ്രശ്നം…. ചില നന്മമരങ്ങൾ തമ്മിൽ തന്നെ ഭയങ്കര തല്ലാണ്…
അതായത് നന്മവാദികൾ എല്ലാം തമ്മിൽ പ്രഥമ ദൃഷ്ട്യാ അടുപ്പത്തിലാണെങ്കിലും അവർക്കിടയിലുള്ള ഉൾപ്പോര് സജീവമാണ് എന്ന് വേണം കരുതാൻ… എല്ലാത്തിനും മതത്തിന്റെ നിറം ചാലിക്കാൻ ചില മതഭ്രാന്തന്മാരും തക്കം പാർത്തിരിക്കുകയാണ്… അങ്ങിനെയാണ് സമൂഹത്തിലെ നന്മപിരിവും നന്മപോരും നമുക്ക് എല്ലാം പ്രതികൂലമായത്… അതായത്, നന്മാധിപത്യവും ലൈവിൽ വന്ന് പിരിച്ചുണ്ടാക്കി നിറയ്ക്കുന്ന പണ ഭരണികളും ഒരു സോഷ്യൽ മാറ്റമല്ല..!!!
ഇപ്പോൾ മനസ്സിലായോ…..
അതായത് മ്മളൊന്നും ഇനി ഒന്നും പറയണ്ട…… കണക്ക് കാണിക്കാതിരിക്കുകയും തമ്മിതല്ലുകയുമാണ് നന്മയെക്കാൾ എന്നും അഭികാമ്യം എന്നാവും… പിന്നെ കൂടെ തെറി പറയാൻ കുറെ എണ്ണം ഉണ്ടാവുന്പോൾ ആരും ചോദ്യങ്ങൾ ചോദിക്കാതെ ഇതൊക്കെ അങ്ങനെ നടന്ന് പോകാമല്ലോ….
എന്ന് പറഞ്ഞാൽ ഈ നന്മ യുദ്ധമൊക്കെ കഴിയുന്പോൾ ചിലരൊക്കെ നിർത്തി പോവും ചിലരെ നാട്ടുകാർ പൂട്ടിക്കും സുതാര്യമായി നടക്കുന്ന നന്മകൾ സമൂഹത്തിൽ നിലനിൽക്കും…. അല്ലാതെ സമൂഹത്തിലെ നന്മയുടെ മൊത്ത കച്ചവടം ഒരുത്തന്റെയും കുടുംബ സ്വത്തല്ല….
“ഇത് കേരളമാണ് മക്കളെ” എന്ന് പറയണമെന്നുണ്ട്.. പക്ഷെ ഇതാണോ മ്മക്ക് വേണ്ട കേരളം എന്ന ചോദ്യം മനസ്സിൽ കടക്കുന്നത് കൊണ്ട്… അത് പറയുന്നില്ല….
പിന്നെ ഇതൊക്കെ കണ്ട് നന്മമരം കഴിഞ്ഞ് ഞങ്ങളുടെ നേരെയാവുമോ കണക്ക് ചോദ്യം എന്നോർത്ത് ആൾ ദൈവങ്ങളും ലോക സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിയിരുന്നു…..
സുതാര്യതക്ക് ഉത്തരം തെറിയും യുദ്ധവുമല്ല….. സുതാര്യതയാണ്…. അത് അമ്മയായാലും അച്ഛനായാലും ഇക്കയായാലും സ്വാമിയായാലും സംഘടനയായാലും രാഷ്ട്രീയ പാർട്ടിയായാലും ആരായാലും……
കൊള്ളാം…. അല്ല ഗൊള്ളാം!!!!
ഒരു നിലപാടിലും ഉറച്ച് നിൽക്കാത്ത
നിങ്ങളുടെ സ്വന്തം
-പഹയൻ-
Categories: Articles and Opinions
Leave a Reply