ക്രിമിനൽ സ്വഭാവമുള്ള ധാരാളം പേര് സമൂഹ മാധ്യമങ്ങളിലുണ്ട്… അവർ പല മതങ്ങളുടെയും പല രാഷ്ട്രീയ ചിന്തകളുടെയും ഭാഗമാണ്… എല്ലാ ഗ്രൂപ്പുകളിലും ഈ ക്രിമിനൽ ചിന്താഗതിക്കാറുണ്ട്… ചിലർ ഫേക്ക് പ്രൊഫൈലുകളോട് കൂടി വരുന്നു… ചിലർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വരുന്നു….
ചിലർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല… അവരെ നമുക്ക് ഒന്നും ചെയ്യാനും ചിലപ്പോൾ കഴിയില്ല… ചിലർക്ക് നഷ്ടപ്പെടാനുണ്ട് പക്ഷെ അത് നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് അവരറിയുന്നില്ല…. അങ്ങനെ ഉള്ളവരെ ചിലപ്പോൾ നമുക്ക് പറഞ്ഞ് മനസ്സിലാക്കിക്കാൻ സാധിക്കും…. ക്രിമിനൽ സ്വഭാവം ഉള്ളവർ ആരെന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞ് തരേണ്ടതില്ലല്ലോ… നിങ്ങൾക്കേവർക്കും അറിയാം ഇവരുടെ സ്വഭാവവും നിലപാടുകളും… മാന്യമായി സംസാരിക്കാൻ കഴിയാതെ തെറിയും ഭീഷണിയുമായി വരും….
സൈബർ ഗുണ്ടായിസം മലയാളി സമൂഹത്തിലും ഇന്ത്യൻ സമൂഹത്തിലും മാത്രമല്ല ലോകമെന്പാടും ഉണ്ട്… പക്ഷെ വ്യക്തി ആരാധന നമ്മുടെ നാട്ടിലാണ് കൂടുതൽ ഇപ്പോൾ… പണ്ട് തമിഴു നാട്ടുകാരെ കളിയാക്കിയിരുന്ന അതെ മലയാളികളെ ഇതിന്റെ പേരിൽ ലോകം മുഴുവൻ കളിയാക്കിയാലും തെറ്റ് പറയാൻ കഴിയില്ല…. അത് സിനിമാ നടന്മാരുടെ പേരിലും നന്മമരങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെയും മതത്തിന്റെ പേരിലും ഒക്കെ ഉണ്ട്….
പ്രധാനമന്ത്രിയെ വിമർശിക്കാൻ അധികാരം വേണം എന്നും ആവശ്യപ്പെട്ട് വരുന്നവരാണ് ഒരു നന്മമരത്തിനെ വിമർശിച്ചപ്പോൾ സഹിക്കാൻ വയ്യാതെ ചീറി വരുന്നത് എന്നതാണ് ഏറ്റവും വലിയ കോമഡി….
വിമര്ശിക്കുന്നവർക്കെതിരെയും ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെയും ഈ വിധമുള്ള നിരന്തര അറ്റാക്കുകൾക്ക് ഒരു വലിയ മാഫിയ സ്വഭാവവുമുണ്ട്…… ഇതിനെതിരെ നന്മമരങ്ങളും സെലിബ്രിറ്റികളും സംസാരിച്ചില്ലെങ്കിൽ നന്മമരങ്ങൾക്കും സെലിബ്രിറ്റികൾക്കും ഇതിൽ പങ്കുണ്ടെന്നേ ആരും കരുതു… പങ്ക് എന്നാൽ ഇങ്ങനത്തെ സൈബർ ഗുണ്ടായിസത്തിന് അവർ ഉത്തരവാദിത്തം എടുക്കുന്നത് പോട്ടെ… അതിൽ നിന്നും ഒരു പ്രൊഫൈറ്റിങ് ഉണ്ടെന്ന് തന്നെ….
തള്ളി പറഞ്ഞില്ലെങ്കിൽ പങ്കുണ്ട് ദാസാ….
ന്നാപ്പിന്നങ്ങന്യാക്കാം!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
നന്നായി വിനോദ് അണ്ണാ . ഒരു പാവം മർത്യൻ
LikeLiked by 1 person
വാസ്തവം !!!
LikeLike