അല്ല ഈ ചങ്ങായീനെ പറ്റി വല്ല വിവരോം ണ്ടോ… സാന്പത്തിക ശാസ്ത്രത്തിൽ പ്രശസ്തമായ മൂന്ന് പ്രബന്ധങ്ങൾ ഇയാളുടേതാണത്രേ 🙂 ഈ ഡബിൾ ഡോക്ടറേറ്റ് പോലെ കൂടെ ചേർത്തതാണ് ഈ ശ്രീ ശ്രീ… മാത്രമല്ല 2012ലോ മറ്റോ അണ്ണൻ മറ്റൊരു കണ്ടു പിടുത്തം നടത്തിരിരുന്നു… ഗവണ്മെന്റ് സ്‌കൂളുകൾ നിർത്തലാക്കി പ്രൈവറ്റ് ആക്കണം എന്ന്… കാരണം ഗവണ്മെന്റ് സ്കൂളുകളിൽ പഠിച്ചവർ നക്സലുകൾ ആവുമെന്ന്… ഇവന്റെയൊക്കെ ആസൻ മേ ചൂടുള്ള ചട്ടുകം രഖനാ ഹേ… അപ്പോൾ ഇയാൾ ശീ ശീ രവി ചങ്കരനാവും…
ഇയാളെ ഊള എന്ന് വിളിച്ചാൽ നാട്ടിലെ ഊളകൾ മുഴുവൻ എന്നെ ചീത്ത പറയും…. ഒരു പര്യാപ്തമായ പേര് വരുന്നത് വരെ ഒന്നും വിളിച്ച് മിനക്കെടുന്നില്ല…. ഏതായാലും ശ്വാസവും കുശുവും വിറ്റ് നാട്ടുകാരെ പറ്റിക്കുന്ന ഇയാളെ മ്മക്ക് അഡ്വൈസറാക്കണം… സാന്പത്തിക ശാസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിൽ…. കലക്കും തിമർക്കും… പൊളിക്കും….
അതാലോചിച്ചിരുന്നപ്പോളാണ്… ദാ കിടക്കുന്നു മറ്റൊന്ന്…. ആകാശത്ത് നിന്നും ബോംബിടുന്ന പ്ലെയിനിൽ തേങ്ങ വച്ച് ശസ്ത്ര പൂജ നടത്തി മാതൃകയാവുന്ന ഭാരതത്തിന്റെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്…. അല്ല ഇമ്മാതിരി കഴിവിന് ഗോമൂത്രം കുടിക്കണോ അതോ ചാണകം തിന്നണോ…?
സിംഗിന്റെ തേങ്ങാ കോപ്രായം കണ്ടപ്പോൾ അടുത്ത് നിന്ന സായിപ്പ് എന്ത് ചിന്തിച്ചു എന്നാണ് ഞാനാലോചിക്കുന്നത്… “വെറുതെയല്ല… ഇങ്ങനെ…” എന്നാവുമോ.. ? തേങ്ങയൊക്കെയാവാം പക്ഷെ ഒരു ജനതയെ മുഴുവൻ ഇങ്ങനെ നാണം കെടുത്തിയിട്ട് വേണോ…?
നിങ്ങൾ എന്റെ നിത്യുവിനെ വിളിക്കു…. മൂപ്പരാവുന്പോൾ പ്ലെയിൻ തന്നെ ആകാശത്ത് നിന്ന് എടുത്ത് തരും…. തേങ്ങ ലാഭം….
Leave a Reply