ജോക്കർ സിനിമ കാണാൻ പോകുന്നു… അതിന് മുൻപ് ഒരു ജോക്കറെ പരിചയപ്പെടുത്താം എന്നോർത്തു… ആള് വലിയ അമിത് ഷാ ഭക്തനാണ്… രാഷ്ട്ര ഭാഷയാണ് ഹിന്ദിയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ദേശസ്നേഹി… അത് കൊണ്ടായിരിക്കണം മ്മടെ കട്ജു വീഡിയോയുടെ താഴെ വന്ന് കമന്റിയത്…
അല്ലെങ്കിൽ ഈ ദേശസ്നേഹം മൂത്ത് ചപ്പാത്തി പുതച്ച് ഉറങ്ങുന്ന നേരം ഹിന്ദിയിൽ ഏതോ പേടി സ്വപ്നം കണ്ട് ഉണർന്ന് ഇവിടെ വന്നെത്തിയതാവണം….
കമന്റിട്ടപ്പോൾ ഒരു പുട്ടും കടലയും കഴിക്കുന്ന മലയാളി ഉത്തരം കൊടുത്തു…. സായിപ്പ് ഇന്ത്യ വിട്ടിട്ടും മ്മളെ ദേശസ്നേഹി പ്രൊഫൈൽ പിച്ചറിൽ നിന്നും സായിപ്പിന്റെ പടം നീക്കിയിട്ടില്ലായിരുന്നു..
അതോടെ ചപ്പാത്തിക്കുട്ടൻ അഥവാ ചപ്പാത്തി സാം അടുക്കി വച്ച ആലുവിൽ തട്ടി നേരെ പതോം എന്നതാ കിടക്കുന്നു ദാൽക്കറിയിൽ… പിന്നെ ഉടുത്തിരുന്ന മൂലി പൊറോട്ട പോലും എടുക്കാതെ കണ്ടം വഴി കമന്റും ഡിലീറ്റ് ചെയ്ത് ഓടിപ്പോയി….
പക്ഷെ നമ്മൾ നല്ല ബീഫും കേരളാ പൊറോട്ടയും പിന്നെ അല്പം ചാവലും ഒക്കെ കഴിക്കുന്ന കൂട്ടത്തിലായത് കൊണ്ട്… ഒരു സ്ക്രീൻ ഷോട്ട് കയ്യിലുണ്ടായിരുന്നു…
എവിടെയെങ്കിലും സോഷ്യൽ മീഡിയയിൽ ഒരുത്തൻ ഹിന്ദിയിൽ പിച്ചും പേയും പറയുന്നെങ്കിൽ അവനെ ഭേങ്കൻ ബർത്തയാക്കാതെ ഇങ്ങോട്ടയക്കണം..
പാവത്തിന്റെ സമനില തെറ്റി ഒരു തരം കോഫ്ത്തയായി കാണും… പാവം…
എന്ന് സ്വന്തം
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply