ഭക്തരും ഫ്രീതിങ്കറും സെൻസ് ഓഫ് ഹ്യൂമറും ഫക്ക് ഓഫ് മനോഭാവവും | മർത്ത്യലൊകം #20

‘ഫക്ക്’ എന്ന വാക്ക് കേൾക്കുന്പോൾ തന്നെ കണ്ണുരുട്ടി വായ പൊത്തി ആകാശം ഇടിഞ്ഞ് വീഴും എന്ന രീതിയിൽ ചിന്തിക്കുന്നവർ ഉണ്ടെന്നറിഞ്ഞിട്ടും ആ വാക്കുപയോഗിക്കാൻ കാരണം ചില സദാചാരങ്ങളിൽ നിന്നും സമൂഹം മുക്തമാവേണ്ടതുണ്ടെന്ന് തോന്നുന്നത് കൊണ്ടാണ്….

പിന്നെ ഇതൊരു ജേർണൽ അല്ലെ… ജേർണലലിൽ എന്തും പറയാമല്ലോ… മാത്രമല്ല ഈ ഒരു വാക്ക് അനേകം പ്രാവശ്യം ഉപയോഗിച്ച ഓഷോയുടെ ഒരു വീഡിയോ എത്രയോ പ്രാവശ്യം ഷെയർ ചെയ്യപ്പെട്ടതാണ്… അപ്പോൾ  വാക്കിനല്ല പ്രശ്നം അത് ഉപയോഗിക്കുന്നത് ആരാണെന്നാണ്…

അല്ല ഒരു ഗുരു ഫക്ക് എന്ന വാക്കുപയോഗിച്ചാൽ അത് പെട്ടന്ന് ദൈവീകമാവുമോ? അപ്പോൾ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് സദാചാര ഗുണ്ടകളുടെ അസഹിഷ്ണുതയാണെന്നും വേണമെങ്കിൽ പറയാം….

പിന്നെ സോഷ്യൽ മീഡിയയിൽ ഫേക്ക് ഐഡിയുമായി നടക്കുന്ന ഊളകൾക്ക്, ഫെക്കന്മാർക്ക് ‘ഫക്ക്’ എന്നല്ലാതെ ‘ഗുഡ് ലക്ക്’ എന്നൊന്നും ചേരില്ലല്ലോ… അവർക്ക് യോജിച്ചത് ഫക്ക് തന്നെ…

ഫക്ക് എന്ന് പറയുന്പോളാണ് ഈ ഫക്തൻമാരുടെ സോറി ഭക്തന്മാരുടെ കാര്യം ഓർമ്മ വരുന്നത്… ഈ ഭക്തന്മാർ എങ്ങിനെ ഉണ്ടാവുന്നു എന്നത് ഒരു രസകരമായ ചർച്ചയായിരിക്കും…. കാരണം ഭക്തരെല്ലായിടത്തും ഉണ്ട്…

ഇസ്ലാം മത പണ്ഡിതരുടെ ഭക്തർ , മോദിയുടെ ഭക്തർ , സിപിഎം ഭക്തർ , നെഹ്‌റു കുടുംബത്തിന് എല്ലാം അടിയറ വച്ച ഭക്തർ , യുക്തിവാദ പ്രസ്ഥാനങ്ങളിലെ ഗുരുക്കന്മാരുടെ ഭക്തർ അങ്ങിനെ പോവും…. പക്ഷെ ഒരു ഭക്തന് സ്വയം ഭക്തനാണെന്ന് അംഗീകരിക്കാൻ കഴിയില്ല… അവനെ സംബന്ധിച്ചിടത്തോളം അവൻ നിഷ്പക്ഷനും ബാക്കിയുള്ളവർ ഭക്തരുമാണ്… ഓരോ ഫക്കിങ് ന്യായങ്ങൾ….

കാർട്ടൂണിസ്റ്റ് പാട്രിക് ചാപ്പാത്തെയുടെ TED ടോക്കിൽ മൂപ്പരൊരു കാര്യം പറയുന്നുണ്ട്…

“Freedom of expression is not incompatible with dialogue but it is incompatible with intolerance”

അതായത്
“അഭിപ്രായ സ്വാതന്ത്ര്യം സംവാദവുമായി പൊരുത്തപ്പെടുമെങ്കിലും ഒരിക്കലും അസഹിഷ്ണുതയുമായി  പൊരുത്തപ്പെടില്ല” എന്ന്…

ഫെക്കന്മാരും ഭക്തന്മാരും അസഹിഷ്ണുതയുടെ മൂർത്തീഭാവങ്ങളാണ്… പലരും ഫേക്ക് ആവുന്നത് തന്നെ അവനവനോടുള്ള അസഹിഷ്ണുതയാവണം എന്നും തോന്നാറുണ്ട്..

ഒരു ഭക്തനായി ജീവിക്കുക എന്നത് relatively എളുപ്പമായ സംഭവമാണ്… വലിയ അല്ലലൊന്നും ഇല്ല…. കാരണം ഒരൊറ്റ ട്രാക്കിൽ വണ്ടി ഓടിച്ചാൽ മതി…. സ്വയം നമ്മളെ തന്നെ ചോദ്യം ചെയ്യേണ്ടതില്ല…. ഗുരുവോ പ്രത്യശാസ്ത്രമോ മതമോ പറയുന്നത് അക്ഷരം പ്രതി കേൾക്കുകയും പിന്നെ എവിടെയും അതിനെ ന്യായീകരിക്കുകയും ചെയ്‌താൽ മതി…. പിന്നെ ഗുരുവോ നേതാവോ മാറ്റി പറഞ്ഞാൽ നമുക്കും മാറ്റിപ്പറയാം… നിങ്ങൾ ഒരു ഫേക്ക് ഐഡി ഉള്ള ഭക്തനാണെങ്കിലോ.. പിന്നെ ഡബിൾ സുഖമാണ്… എല്ലായിടത്തും പോയി ഭീഷണിപ്പെടുത്താം, ചീത്ത പറയാം… പേടിപ്പിക്കാം…. അങ്ങനെ പലതും ആവാം… അതാണ് ഫക്കറോം കാ ഫക്കർ…

ഒരു ഭക്തനല്ലെങ്കിൽ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാവും…. കാരണം ഓരോ ചുവടിലും ശരിയും തെറ്റും നോക്കി അഭിപ്രായങ്ങൾ കോർത്തിണക്കി കൊണ്ടു വരണം… നമ്മുടെ ചിന്തകളെ തന്നെ എതിർക്കേണ്ടി വരും…. തെറ്റുകൾക്ക് നാണമില്ലാതെ ക്ഷമ ചോദിക്കേണ്ടി വരും… ഇന്നലെ തോന്നിയത് തെറ്റായിരുന്നു എന്ന് ആത്മാർത്ഥമായി അംഗീകരിക്കേണ്ടി വരും…. ഇതൊക്കെ ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്….

പിന്നെ ഒരു ക്ലോസ്‌ഡ്‌ കമ്മ്യൂണിറ്റിയുടെ സഹായവുമില്ല…. ഒറ്റക്കാണ് മിക്ക്യപ്പോഴും…. പറയുന്ന കാര്യം അനുസരിച്ച് ശരി വച്ചും എതിർത്തും ആളുകൾ കാണും… മാത്രമല്ല ഇന്നല്ലെങ്കിൽ നാളെ എല്ലാ പക്ഷത്തിൽ നിന്നും ഒരു തെറി വിളി കേൾക്കുകയുമാവാം… അഭിപ്രായമനുസരിച്ച് ചിലപ്പോൾ സ്നേഹവും ലഭിക്കും… പക്ഷെ ഒരു സ്ഥിരം കന്പിനി ഉണ്ടാവില്ല എന്ന് തന്നെ… ഭക്തന്മാരുടെടെയും ഫേക്കന്മാരുടെയും സമ്മർദത്തിൽ തളരരുത് എന്നെ ഉള്ളു….

ഒന്നും കൂടി പാട്രിക്കിനെ quote ചെയ്യട്ടെ
“when political pressure meets political correctness freedom of speech perishes”

അതായത്
“രാഷ്ട്രീയ സമ്മർദ്ദം പൊളിറ്റിക്കൽ കറക്ട്നെസ്സുമായി കൂടിചേരുന്പോൾ അഭിപ്രായ സ്വാതന്ത്ര്യം നശിക്കുന്നു…”

ഇത് എല്ലാ മേഖലകളിലും ഉണ്ട് എന്നതാണ് സത്യം…. പറയാൻ പാടില്ലാത്തതിന്റെ പട്ടിക നമ്മുടെ സമൂഹത്തിൽ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്…. അതിലേക്ക് ഓരോ ഐറ്റംസ് എഴുതിക്കയറ്റുന്നതിന് ആരും പിന്നിലല്ല…

എന്റെ ലോക വീക്ഷണത്തിൽ നിന്നും സമൂഹത്തിനെ നോക്കി കാണുന്പോൾ പലതും പാടില്ല എന്ന് ഞാനും പറഞ്ഞിട്ടുണ്ട്…. പലതും inconsiderate ആണെന്നും ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമല്ല എന്നും ഒക്കെ…

എനിക്ക് ശരിയല്ല എന്ന് തൊന്നുന്നത് മറ്റുള്ളവർ പറയുന്പോൾ ഞാൻ എതിർക്കാറുണ്ട്… അത് തന്നെയല്ലേ ഭക്തന്മാരും ചെയ്യുന്നത് എന്നും പലപ്പോഴും ആലോചിക്കാറുണ്ട്… അപ്പോൾ ഞാനാണോ ശരി ഭക്തരാണോ..?

ഇതാണ് ഫ്രീതിങ്കർ ആവുന്നതിന്റെ ബുദ്ധിമുട്ട്… നമ്മളെ തന്നെ നമ്മൾ ഇടക്കിടക്ക് എതിർത്ത് കൊണ്ടിരിക്കും…. പക്ഷെ അത് സബൂറാക്കി കഴിഞ്ഞാൽ പുതിയ അറിവുകൾ വരും…. ഒരു ഭക്തനായി കണ്ണും അടച്ച് എല്ലാം ന്യായീകരിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് ഫ്രീതിങ്കറായി നമ്മുടെ തന്നെ ചിന്തകളെ ഇടക്കിടക്ക് contradict ചെയ്യുകയും തിരുത്തുകയും എതിർക്കുകയും ആണ് വേണ്ടത്…. ഒരു പെർഫെക്റ്റ് സ്റ്റേറ്റിലേക്കുള്ള പ്രയാണമല്ല തുല്യതക്കു വേണ്ടിയും ശ്വാസം മുട്ടിക്കുന്ന സദാചാര വിലക്കുകൾക്കെതിരെയുമാണ് യാത്ര… അതിൽ ചിലപ്പോൾ രണ്ടിഞ്ച് മുന്നോട്ട് പോവുന്പോൾ ഒരരയിഞ്ച് പിന്നോട്ട് പോയെന്നിരിക്കും…. അതാണ് ഒരു ഫ്രീതിങ്കറുടെ യാത്ര….

എവിടെയാണ് ശരിയുടെ ഒരു വര വരക്കേണ്ടത് എന്നത് അത്ര എളുപ്പമല്ല… കാര്യങ്ങൾ എപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല…. ഞാൻ കുറച്ച് കാലം മുൻപ് പറയുകയുണ്ടായി മതങ്ങളെ കളിയാക്കരുതെന്ന്…. മറ്റുള്ളവരുടെ ചിന്തകളെ കളിയാക്കരുത് എന്നൊക്കെ… ഇന്നും ഞാൻ അത് വിശ്വസിക്കുന്നു… പക്ഷെ അസഹിഷ്ണുത നീറിപ്പുകയുന്നിടത്ത് കളിയാക്കൽ വേണം… കാരണം ഈ ലോകത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കത്തി വയ്ക്കുന്നത് അസഹിഷ്ണുതയാണ്…

സെൻസ് ഓഫ് ഹ്യൂമർ നഷ്ടപ്പെടുന്നത് ഒരു മനോരോഗമാണോ എന്ന് പോലും തോന്നിപ്പോകും… എവിടെയോ വായിച്ചിട്ടുണ്ട് മസ്തിഷ്കത്തിൽ ചില ഭാഗങ്ങൾ പ്രവർത്തനരഹിതമാവുന്പോൾ മനുഷ്യർക്ക് “Sense of Humor” നഷ്ടപ്പെടുമെന്ന്… അപ്പോൾ ചിരിക്കാനും തമാശകൾ മനസ്സിലാക്കാനും കഴിയാത്തത് ഒരു ഡിസബിളിറ്റി ആവാം… ആ കഴിവ് നഷ്ടപ്പെട്ട ധാരാളം പേര് നമ്മുടെ ഇടയിൽ ഉണ്ട്…

അപ്പോൾ സെൻസ് ഓഫ് ഹ്യൂമർ നഷ്ടപ്പെട്ട എല്ലാ ഭക്തന്മാർക്കും ഫ്രീതിങ്കേഴ്സിനും ഒരു ആഗോളതല ഫക്ക് ഓഫ് 🙂

സ്നേഹം!
മർത്ത്യൻ (പഹയൻ)Categories: Articles and Opinions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: