ജഗ്ഗി വാസുദേവൻ നിത്യാനന്ദയുമായി താരതമ്യപ്പെടുത്തിയതിൽ ചിലർ അവരുടെ കുണ്ഠിതം രേഖപ്പെടുത്തി…. കഴിഞ്ഞ പോസ്റ്റിൽ രാംദേവും ശ്രീശ്രീ മാഷും ഉണ്ടായിരുന്നു…. അവരെ കുറിച്ച് ആരും പറഞ്ഞില്ല…. ഇപ്പോൾ അവർക്ക് അത്ര മൈലേജ് പോരാ എന്ന് തോന്നുന്നു… ഇപ്പോൾ ഒപ്പത്തിനൊപ്പം ഗോന്പറ്റീഷൻ ജഗ്ഗിയും നിത്യുവുമാണ്… ജയ് നിത്യു
സത്യത്തിൽ ഇവർ കുറെ പേരെ ഒരു വണ്ടിയിൽ കയറ്റിയതിൽ കുണ്ഠിതപ്പെടേണ്ടതില്ല….. മതവും മറ്റു ചെപ്പടികളും ഒരു നല്ല ചേരുവയിൽ ചേർത്ത് പാകം ചെയ്ത് ജനങ്ങൾക്ക് വിറ്റ് ജീവിക്കുന്ന പലരും ലോകത്തുണ്ട്…. ചില ജനങ്ങൾ സ്ട്രോ ഇട്ട് കുടിക്കുന്നു… ചിലർ ഒറ്റ വലിക്ക് കുടിച്ച് തീർക്കുന്നു…. ചിലർ നക്കിക്കുടിക്കുന്നു…. ചിലർ മറ്റുള്ളവർക്ക് ചിയേർസ് പറഞ്ഞ് കുടിക്കുന്നു… അത്രയേ ഉള്ളു…. ഒക്കെ ഒരു വണ്ടിക്ക് ടിക്കറ്റ് എടുക്കേണ്ടവരാണ്…
ഇത്രയും വായിക്കുന്പോൾ കുണ്ഠിതത്തിൽ കുണ്ഠിതം അനുഭവപ്പെട്ട് എന്നോട് വിഷമം തോന്നുന്നവരുണ്ടാവും… പക്ഷെ നിങ്ങൾ USP എന്ന കാര്യം ആലോചിക്ക്…. Unique Selling Proposition…. ഇവർക്കൊക്കെ ഒരു വിശിഷ്‌ടമായ വില്പന പ്രമേയമുണ്ട്…. എനിക്ക് ഇവരെ ഒക്കെ വലിയ മതിപ്പാണ്….
ജഗ്ഗിയുടെ സംഭവം ശാസ്ത്രത്തിൽ മുക്കി കൊടുക്കുക എന്നതാണ്… പിന്നെ മൂപ്പര് നന്നായി ബൈക്ക് ഓടിക്കും.. അപ്പോൾ ഒരു ചെത്ത് ഫീലും ഉണ്ട്….. മൂപ്പരുടെ USP കുറെ ITക്കാരെ കൊണ്ട് ആദ്യമേ മൂപ്പരെ പൊക്കി തലയിലെറ്റിപ്പിച്ചിട്ടുണ്ട്… മാത്രമല്ല മൂപ്പരുടെ പ്രസംഗം intellect കൂടിയ ഇനമാണെന്നും ന്യൂ ജൻ ആണെന്നുമൊക്കെ ഒരു ധാരണ പരക്കെ ഉണ്ട്…. പാശ്ചാത്യ ലോകത്ത് സ്ത്രീകൾ ബാറിൽ പോകുന്നത് കൊണ്ട് സംസ്കാരത്തിന്റെ കിൻഡ്രുമണി പൊട്ടും എന്നൊക്കെ ഇയാൾ വലിയ സദസ്സിൽ പറഞ്ഞ് കേട്ടിട്ടുണ്ട്…. കേട്ടിട്ട് എന്റെ ബാല്യം പകച്ച് പോയി… ഇതാണ്ടാ ഗുരു…..
നിത്യു ആള് സൂപ്പറാണ്… മൂപ്പർക്ക് ബഹിരാകാശമാണ് ഇഷ്ടം… കോമഡി നല്ലവണ്ണം ചേർത്ത് നൽകുന്നതാണ് മൂപ്പരുടെ USP…. ഞാൻ മൂപ്പരുടെ ഫാനാണ്….. തെറി പറയുന്പോളും തോന്നും നാമം ജപിക്കുകയാണെന്ന്…. ആ ചിരിയിൽ വീഴാത്ത ആരുണ്ട് ഈ ലോകത്ത്… നിത്യു കി ജയ്…… ഞാൻ മൂപ്പരുടെ സോഫ്റ്റ്‌വെയർ റെഡി ആവാൻ കാത്തിരിക്കുകയാണ്… പക്ഷികളും പട്ടിയും ഒക്കെയായി സംസാരിക്കാൻ….. നിത്യുവാണ് എന്റെ ഹീറോ….
ശ്രീശ്രീയേക്കാൾ നന്നായി ശ്വാസം വലിക്കാൻ ആർക്കും അറിയില്ല എന്നതിൽ എനിക്ക് സംശയമില്ല…. മൂപ്പർക്ക് കൊടുക്കണം അതിന്റെ ഓസ്കാർ…. മൂപ്പരുടെ പോലെ താളത്തിലും ഈണത്തിലും ശ്വസിക്കാൻ കഴിയുന്ന ഒരാളെ കാണിച്ച് തരാൻ കഴിയുമോ..? ടെൽ മി….
പിന്നെ അമ്മയെ പോലെ ആലിംഗനം ചെയ്യാൻ കഴിയുന്ന ആരുണ്ട് ലോകത്തിൽ എന്ന ചോദ്യം ചോദിക്കുന്പോൾ ചിലരുടെ USP വ്യക്തമാണ്….എനിക്ക് ലഭിച്ചിട്ടുണ്ട് ആ ഭാഗ്യം… ഏതാണ്ട് ഒൻപതാം ക്‌ളാസ്സിൽ പഠിക്കുന്പോൾ.. അതാണ് ഞാൻ ഇങ്ങനെയായാത്… നിങ്ങൾക്കൊന്നും കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ല… കൊണ്ടാലേ പഠിക്കു… ഇപ്പോഴും ആലോചിക്കുന്പോൾ എനിക്ക് വിശേഷിപ്പിക്കാൻ കഴിയാത്തൊരു spiritual ഫീലിംഗ് ആണ്…..
രാംദേവ് ഒരു ഒന്നാന്തരം സെയിൽസ്മാൻ ആണ്… ഒരു നല്ല ബിസിനസ്സുകാരൻ…. എല്ലാവരും മറ്റു പലതും പറഞ്ഞ് നടന്നപ്പോൾ മൂപ്പര് വലിയൊരു സാമ്രാജ്യം പടുത്തുയർത്തി….. മൂപ്പരെ സമ്മതിക്കണം… കുശു കുപ്പിയിലാക്കിയാലും തീട്ടം ട്യൂബിലാക്കിയാലും മൂപ്പരുടെ ബ്രാൻഡ് ഉണ്ടെങ്കിൽ ആളുകൾ ക്യൂ നിന്ന് വാങ്ങും… അതുതാണ്ട ബാബാ….
ഓഷോക്കും ഉണ്ടായിരുന്നു USP… അത് കൂടുതൽ പറയുന്നതെന്തിന്… പക്ഷെ അനുഭവിക്കാൻ ദുട്ട് തോനെ വേണം എന്നാണ് കേട്ടിട്ടുള്ളത്… പണ്ട് ജിദ്ദു മരിച്ചപ്പോൾ മൂപ്പര് പറഞ്ഞിരുന്നത്രെ ജിദ്ദു സ്വപ്നത്തിൽ വന്ന് മൂപ്പരോട് പറഞ്ഞു ജിദ്ദുവിന്റെ എല്ലാ ഫോളോവെഴ്‌സും ഇനി മൂപ്പര് നോക്കണം എന്ന്… പക്ഷെ സംഭവം നടന്നില്ല…. മൂപ്പരുടെ കളി പാളി.. ന്നാലും എനിക്ക് ഇഷ്ടമാണ് ആ ഇൻകറക്റ്റ് മിസ്റ്റിക്കിനെ….
ഓഷോയുടെ USP ആരും കാണാതെ ഉപയോഗിക്കാൻ ശ്രമിച്ചതിനാണ് ബെശരം ബാപ്പു എന്ന കക്ഷി അഴിയെണ്ണിയത് എന്നും കേട്ടിട്ടുണ്ട്… മൂപ്പരെ എനിക്ക് അത്ര പോരാ…. ഒരു ഉഷാറില്ല ചങ്ങായിക്ക്….. അല്ലെങ്കിലും ഡിവൈൻ കളിക്കുന്പോൾ ജയിലിൽ പോവുമോ… ഛെ! നാണക്കേട്…
പിന്നെ മ്മളെ സാക്കിർ ഭായ്…. കോട്ടും ടയ്യും താടീം തൊപ്പീം ഇട്ടിട്ട് മതം പറയുന്നതിലും ഒരു USP ഉണ്ട്… മൂപ്പർക്ക് കൃത്യമായിട്ടറിയാം നൂറ്റാണ്ടുകൾ മുൻപെഴുതിയ പുസ്തകത്തിലാണ് യഥാർത്ഥ ശാസ്ത്രം എന്ന്…. ശാസ്ത്രത്തിന് അതിലെ ഒന്നും നിരാകരിക്കാൻ പറ്റിയിട്ടില്ല എന്ന മഹത്തായ കണ്ടുപിടുത്തം ചെയ്ത മൂപ്പര് ചില്ലറക്കാരനല്ല…
ശാസ്ത്രത്തിന്റെ പണി മതം തെറ്റാണ് എന്ന് കാണിക്കലല്ല എന്ന് മൂപ്പർക്കറിയില്ല പക്ഷെ അത് കാര്യമാക്കണ്ട… മനുഷ്യന് മുൻപിൽ ഇരുണ്ട് കിടക്കുന്ന പ്രപഞ്ചത്തിൽ കുറേശ്ശെയായി പരീക്ഷണങ്ങളിൽ കൂടി പ്രകാശം പരത്തുക എന്നാണ് ശാസ്ത്രം ചെയ്യുന്നത്… പുതിയ കണ്ടു പിടുത്തങ്ങൾ വഴി പുരോഗമിക്കുക എന്നാണ്… പക്ഷെ എല്ലാം ഒരു പുസ്തകത്തിൽ അതും നൂറ്റാണ്ട് മുൻപ് എഴുതിയ ഒന്നിൽ ഉണ്ടെന്ന് മനസ്സിലാക്കിയ സാക്കിർ ഭായിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല… മൂപ്പരൊക്കെ അതുക്കും മേലെ…..
പിന്നെ പരിണാമം വെറും തിയറിയല്ലേ…. ഓരോ കേട്ടു കഥകൾ…. സംസാരിക്കുന്ന പാന്പും സൃഷ്ടാവും വാരിയെല്ലിൽ നിന്നും ഒടിച്ച് മടക്കി കുഴച്ചുണ്ടാക്കിയ സ്ത്രീയും ഒക്കെ സത്യമല്ലേ… സാക്കിറിനെ എതിർക്കാൻ നിങ്ങളുടെ അടുത്ത് എന്ത് വാദമുണ്ട് ഭായ്….മാത്രമല്ല ഈ ജന്നത്ത് എന്ന വലിയൊരു മിത്തിന്റെ പേരിൽ രണ്ടു പേരുടെ പ്രണയത്തെ പോലും ഒരു സഭയിൽ അസാധുവാകുന്ന USP ഉള്ള ആളാണ് സാക്കിർ…. അല്ലെ ?
പിന്നെ പ്രാർത്ഥിച്ച് തുള്ളിക്കളിച്ച് ബാധ മാറ്റുന്ന ലോഹയിട്ടവരും ഉണ്ട്… അവരാണ് യഥാർത്ഥ ഡിവൈൻ സംഭവം… ഇമ്മാതിരി planned സ്റ്റേജ് ഷോ ചെയ്യാൻ കഴിയുന്ന ആരുണ്ട്… ഇതാണ് ഡിവൈൻ കോമഡി…. കാരണം ഡോക്ടർമാരുടെ പണി പോകും….. ഇവർക്ക് സൂക്കേട് വന്നാൽ ഡോക്ടർമാർ വേണം അല്ലെങ്കിൽ ഇവരുടെ പണി തീരും…. അത് അറിഞ്ഞിട്ടും ഇങ്ങനത്തെ ഷോ ചെയ്യുന്ന ഇവരെ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ ആരെ സമ്മതിക്കും….?
ഇവരുടെയൊക്കെ USPയെ ഞാൻ മാനിക്കുന്നു…. കഴിവിനെയും… ആളുകളെ കൂടെ കൂട്ടാൻ വലിയ കഴിവാണ്….ഇവരുടെ കൂടെ ഇനിയും ചേർക്കാൻ കഴിയുന്ന എത്രയോ പേരുകൾ…
പക്ഷെ നിത്യു വേറെ ലെവെലാണ്…. നിത്യുവിന് തുല്യം നിത്യു മാത്രം….. മീ ഇൻ ദി മി ലൂക്കിങ് അറ്റ് മീ…. ആഹാ… ആഹാ ആഹാ…. മൃത്യുവിനെ പോലും പിൻതള്ളും മ്മടെ നിത്യു…. ആത്മീയ നിർവൃതി…. ഡിവൈൻ കോമഡി… അതാണ് എല്ലാം….
സ്നേഹം!!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply