യൂറോപ്പ് യാത്രാവിവരണം പോഡ്‌കാസ്റ്റിൽ | ഡെയിലി ജേർണൽ #14

യൂറോപ്പിൽ പോയി വന്നപ്പോൾ കയ്യിൽ ഏതാണ്ട് 250-300 GB വീഡിയോ റെക്കോർഡിങ് ഉണ്ടായിരുന്നു…. അത് എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സമയം ഇല്ലാത്തതിനാൽ… യാത്രാവിവരണം ഒരു പോഡ്‌കാസ്റ്റ് വഴി തുടങ്ങാം എന്ന് തീരുമാനിച്ചു….

ഇപ്പോൾ പോഡ്കാസ്റ്റ് 9 എപ്പിസോഡ് പിന്നിട്ടു….. യൂറോപ്പ് യാത്രാവിവരണം മൂന്നാമത്തെ എപ്പിസോഡാണ്… lourve മ്യൂസിയം കഴിഞ്ഞ് പാരിസിലെ തെരുവുകളിൽ കൂടി നടന്ന് അടുത്ത ദിവസം versailles പാലസിൽ പോകാൻ റെഡി ആവുന്നിടത്താണ് 9ആം എപ്പിസോഡ് നിർത്തിയത്… പത്താം എപ്പിസോഡ് അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ വരും….

കേൾക്കുന്നവർക്ക് എല്ലാം എന്റെ നന്ദി അറിയിക്കുന്നു… കമന്റുകൾ info@pahayan.com ഈമെയിലിൽ അയക്കണം…. കേൾക്കാത്തവർക്ക് എങ്ങിനെ കേൾക്കാം എന്ന് പറയാം… കാരണം ചിലർ അന്വേഷിക്കുകയുണ്ടായി…..

നിങ്ങളുടെ ഫോൺ Android ആണെങ്കിൽ ഗൂഗിൾ പോഡ്‌കാസ്റ്റിലും iphone ആണെങ്കിൽ ആപ്പിൾ പോഡ്‌കാസ്റ്റിലും കേൾക്കാം… പിന്നെ brew.com , spotify.. അതിലൊക്കെ കേൾക്കാം….

അല്ലെങ്കിൽ കന്പ്യുട്ടറിൽ നിന്നും ഈ ലിങ്കിൽ കേൾക്കാം…

spreaker എന്ന app ഉപയോഗിച്ചാണ് ആദ്യം റെക്കോർഡ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നത്… അത് Anchor.fm എന്ന appലേക്ക് മാറ്റി…. താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു പോഡ്‌കാസ്റ്റ് തുടങ്ങാം…. സംഭവം സിംപിളാണ്… പറയാൻ എന്തെങ്കിലും വേണം എന്ന് മാത്രം…

ഞാൻ പോഡ്‌കാസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം ചിലരൊക്കെ വീഡിയോ യാത്രയിലാണ് കേൾക്കുന്നത്എന്ന് പറഞ്ഞു… എനിക്കാണെങ്കിൽ പോഡ്കാസ്റ്റ് ചെയ്യുന്നത് വിഡിയോയെക്കാൾ എളുപ്പവുമാണ്… കേൾക്കുന്നവർക്ക് അധികം GB നഷ്ടവുമില്ല…. ഇപ്പോൾ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്നതിനാൽ പോഡ്‌കാസ്റ്റ് കൂടുതൽ consume ചെയ്യപ്പെടും എന്നും പറയപ്പെടുന്നു….

Anchor.fm ന്റെ ഒരു രസം നിങ്ങൾ അതിന്റെ ആപ്പ് download ചെയ്താൽ…. അതിൽ വോയിസ് മെസ്സേജും അയക്കാനുള്ള സൗകര്യമുണ്ട്… ചോദ്യങ്ങൾ വോയിസ് മെസ്സേജായി അയച്ചാൽ എനിക്ക് അതിൽ ചിലത് പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തി ഉത്തരങ്ങൾ നൽകുകയും ചെയ്യാം…

മലയാളത്തിൽ പോഡ്‌കാസ്റ്റ് ഇപ്പോഴും ഒരു ശൈശവ ദശയിലാണ്…  ഒന്ന് പിക്കപ്പ് ആവാൻ അല്പം സമയമെടുക്കും…  പോഡ്കാസ്റ്റ് ഇന്ന് വളരെ ഏറെ ചർച്ച ചെയ്യപ്പെടുന്നത്‌ കൊണ്ട്‌ കൂടുതൽ പേർ പോഡ്‌കാസ്റ്റിലേക്ക് വരാനും സാധ്യതയുണ്ട്…..

സ്നേഹം!!
മർത്ത്യൻ (പഹയൻ)Categories: Articles and Opinions

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: