ഞാൻ എളുപ്പം കണ്ണു നിറയുന്ന ടൈപ്പാണ്…. സിനിമ കാണുന്പോൾ… ചില പുസ്തകങ്ങൾ വായിക്കുന്പോൾ… വിഷമം വരുന്പോൾ…. സ്നേഹവും സങ്കടവും സന്തോഷം വരുന്പോൾ… ഒക്കെ നിറകണ്ണിൽ അഭയം തേടാറുണ്ട്…. പുരുഷന്മാർ കരയരുത് എന്ന് ചിന്തിക്കുന്ന പലരും നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അതൊക്കെ പണ്ട്… കരയാൻ കഴിയാത്തവരും നമ്മുടെ ഇടയിലുണ്ട്…. ആത്മാർത്ഥമായി കണ്ണുകൾ നിറയുന്നതും ആളുകളെ മക്കറാക്കാൻ കണ്ണുനീരിന്റെ പവറിനെ ഉപയോഗിക്കുന്നവരുമുണ്ട്…
ഇന്നലെ ISRO ചീഫ് ശിവൻ കരഞ്ഞപ്പോൾ… മൂപ്പരെ മോദി ആശ്ലേഷിച്ചപ്പോൾ…. എന്തൊരു ഡ്രാമ എന്നും പറഞ്ഞ് കളിയാക്കിയവർ ഉണ്ട്… രാഷ്ട്രത്തിന് നാണക്കേടാണെന്ന് വരെ ചിലർ കമന്റി കണ്ടു….. മോദി ഒരു മാസ്റ്റർ ഷോമാൻ ആയിരിക്കാം എല്ലാ അവസരവും ഒരു പബ്ലിസിറ്റി സംഭവമാക്കി മാറ്റാൻ വലിയ കഴിവുള്ളവനുമായിരിക്കും…. അത് ചെയ്തെന്നുമിരിക്കാം…
പക്ഷെ ചിലപ്പോൾ കാര്യങ്ങളിൽ സ്വയം ഒരു വ്യക്തത കിട്ടാൻ ഒരു റോൾ പ്ലേ നന്നായിരിക്കും….. നിങ്ങൾ കുറച്ച് നേരം മോദിയെ കാണുന്ന ശിവനായും… പിന്നെ കരയുന്ന ശിവനെ കാണുന്ന മോദിയായും സ്വയം കരുതുക….
ഞാൻ എന്റെ ഭാഗം പറയാം…. നിങ്ങൾക്ക് നിങ്ങളുടെ ഭാഗത്ത് നിന്നും ചിന്തിക്കാം….
താൻ നേതൃത്വം കൊടുത്ത് എത്രയോ പേരുടെ പ്രയത്നത്തിന്റെ ഫലമായ ചന്ദ്രയാൻ-2 അതിന്റെ ലക്ഷ്യത്തിൽ പൂർണ്ണമായി എത്തിയില്ല എന്ന് മനസ്സിലായ ശിവൻ ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണുന്പോൾ എങ്ങിനെ പെരുമാറണം എന്നാണ് നിങ്ങളുടെ ചിന്ത…. ഷോക്ക്… പേടി…. കരച്ചിൽ… മാപ്പ്… കാലിൽ വീഴൽ…. എന്തായിരിക്കണം…? രാജ്യത്തിലെ കോടിക്കണക്കിനാളുകൾ ഉറ്റു നോക്കുന്ന, ലോകത്തിന് മുൻപിൽ രാജ്യത്തെ പൊസിഷൻ ചെയ്യുന്ന ഒരു വലിയ പ്രൊജക്റ്റ് ആണെന്നാലോചിക്കണം…. ജീവിതത്തിൽ ഒരു പ്രൊജക്റ്റ് പോലും ചെയ്യാത്തവർക്ക് എന്തും പറയാം…. ഞാൻ ആ വേളയിൽ തകരുമായിരുന്നു…. കരച്ചിലൊക്കെ ചെറിയൊരു കാര്യം….. ഇത് ഞാൻ…. നിങ്ങൾ എന്നെക്കാൾ എത്രയോ മനക്കരുത്തും കഴിവും ഉള്ള ആളാകാം…. മീശ പിരിച്ചിലിൽ കരച്ചിലിനെ നിഷ്പ്രഭമാക്കുന്ന ചുണക്കുട്ടികൾ….. തെറ്റില്ല…. മ്മളെ കാര്യം പറഞ്ഞെന്നെ ഉള്ളു….
എന്തൊക്കെ രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടെങ്കിലും എത്ര തന്നെ ശരികേടുള്ള ആളായാലും ഒരു രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയിൽ നിങ്ങളുടെ മുന്നിൽ ബഹിരാകാശ ഗവേഷണ ശാലയുടെ മേധാവി ഒരു set back ന് ഉത്തരവാദിത്വം ഏറ്റെടുത്ത് വൈകാരികമായാൽ ഒരു മനുഷ്യനെന്ന രീതിയിൽ നിങ്ങൾ എന്ത് ചെയ്യും…. ഞാനാണെങ്കിൽ കെട്ടിപ്പിടിച്ചെന്നിരിക്കും….. ആശ്വസിപ്പിച്ചെന്നിരിക്കും…. നിങ്ങളാണെങ്കിലും അതെ ചെയ്യുള്ളു…. അല്ല ശിവനെ പബ്ലിക്കായി ചീത്തപറയുമോ…. അപ്പോൾ രണ്ടാളും കൂടി ഒരു പൂജ ചെയ്തിരുന്നെങ്കിൽ സംഭവം നമ്മുടെ വായടപ്പിക്കുന്ന കോമഡി ആയേനെ…. അല്ലെങ്കിൽ ആ ജഗ്ഗിയെ വിളിച്ച് നാല് പറയണമായിരുന്നു….. അതായിരുന്നു ബെസ്റ്റ്… ആയാളുണ്ടയിനല്ലോ അവടെ.. കുളൂസും വിട്ട് തലേക്കെട്ടും കെട്ടി….
ഇവിടെയും മോദിയുടെ ആദ്യത്തെ പെരുമാറ്റവും രണ്ടാമത്തെ പെരുമാറ്റവും വ്യത്യസ്തമായിരുന്നു എന്ന് കാണിക്കുന്ന ചില ചിത്രങ്ങൾ കണ്ടു… വീഡിയോയും കണ്ടു… ചിലരുടെ ട്വീറ്റും കണ്ടു….
മോദിയെ വെറുക്കുന്നവർക്ക് ആ ചിത്രത്തിന്റെ ആവശ്യമില്ല അതില്ലാതേയും അവർ വെറുക്കും…. മോദിയുടെ ഭക്തിയിൽ കണ്ണ് കാണാത്തവർക്കും ആ ചിത്രത്തിന്റെ ആവശ്യമില്ല…. കാരണം ഭക്തിക്ക് അപ്പുറം അവർക്ക് ഒന്നും കാണാൻ കഴിയില്ല… പക്ഷെ വാട്ട്സാപ്പ് വഴി വരുന്ന എല്ലാം വിഴുങ്ങാൻ ഞാനും തയ്യാറല്ല….. കരയാൻ പ്രത്യേകിച്ച് സമയമില്ല… ചിലപ്പോൾ കേട്ടപാടെ കരയും… അല്ലെങ്കിൽ അത് കഴിഞ്ഞ് കരയും… ചിലപ്പോൾ കക്കൂസിൽ പോയി കരയും… ചിലപ്പോൾ കാമറക്കുള്ളിൽ കയറി കരയും…..
ഇനി മോദി ആ സമയത്ത് കെട്ടിപ്പിടിച്ചില്ലായിരുന്നെങ്കിൽ.. ഇത്രയും കണ്ണിൽ ചോരയില്ലാത്തവനാണ്….. ഒരു പാവം മനുഷ്യൻ കരഞ്ഞപ്പോൾ ഒന്ന് കെട്ടിപ്പിടിക്കുകയെങ്കിലും ചെയ്ത് കൂടെ എന്നും കേൾക്കാം….. അപ്പോളും മറുപക്ഷത്തിൽ നിന്ന് കേൾക്കാം… വൈകാരികമായി തകർന്ന് കരഞ്ഞ് നാടിനെയും ശാസ്ത്രത്തിനെയും നാറ്റിച്ച ഒരു ശാസ്ത്രജ്ഞനെ മൈൻഡ് ചെയ്യാതെ മോദി ഹീറോ ആയി… എന്ന്…. ലോകത്തിന് മുൻപിൽ ഭാരതത്തിന്റെ തല വീണ്ടും ഉയരത്തിൽ…. എന്നും കേൾക്കുമായിരുന്നു… അതാണ് അന്ധമായ ഭക്തിയുടെയും വെറുപ്പിന്റെയും കാര്യം…. ഒരു ദുട്ടിന്റെ തേഞ്ഞ രണ്ടു വശം…..
അതിന്റെയിടയിൽ വീഡിയോ ഉണ്ടാക്കാനും ബ്ലോഗ് എഴുതാനും എന്നെ പോലെ ചില ഊളകളും…. മ്മളൊക്കെ മ്മളെ കർമ്മം ചെയ്യുകയും അതിന്റെ ചവിട്ട് വാങ്ങുകയും ചെയ്യും…. അതാണ് സംഭവം…. ചെയ്തില്ലെങ്കിൽ ഒരു വിമ്മിട്ടമാണ്…
കരയാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹമാണ്….. അത് കരയാൻ കഴിയുന്നവരോട് ചോദിക്കുക….. പുപുൾ ജയകർ എഴുതിയ ജിദ്ദുവിന്റെ ജീവചരിത്രത്തിൽ ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറയുന്നുണ്ട്… അടിയന്തിരാവസ്ഥക്കാലത്ത് ഒരിക്കൽ ജിദ്ദുവിനെ കാണാൻ ഇന്ദിര വന്നത്രെ…. കുറെ സമയം മുറിയിൽ ഉണ്ടായിരുന്നു എന്നും പറഞ്ഞു… പിന്നെ എപ്പോഴോ പുപുൾ ജിദ്ദുവിനോട് ചോദിച്ചപ്പോൾ ജിദ്ദു പറഞ്ഞത്രേ… അവർ ഒന്നും സംസാരിച്ചില്ല….ഇന്ദിര നിർത്താൻ കഴിയാത്ത വിധം കരഞ്ഞു കൊണ്ടേ ഇരുന്നു എന്ന്…. മനുഷ്യൻ വളരെ കോംപ്ലക്സ് ആയൊരു ജീവിയാണെന്നും പറഞ്ഞ് ജിദ്ദു നിർത്തി…
കരയണം…. കഴിയുമെങ്കിൽ കരയണം….. അത് ഒരു ശക്തിയാണ്… ഒരിക്കലും ഒരു ദൗര്‍ബല്യമോ അസാമര്‍ത്ഥ്യമോ വൈകല്യമോ അല്ല…. കരയൂ….
പിന്നെ ഒന്ന് കൂടി ഉണ്ട്… ഇനിയെങ്കിലും നമ്മുടെ രാഷ്ട്രത്തിന്റെ ബഹിരാകാശ ഗവേഷണം നടക്കുന്നതിന്റെ ഏഴയലത്തേക്ക് ആജഗ്ഗി വാസുദേവനെ അടുപ്പിക്കരുത്…. മൊത്തം ശാസ്ത്രത്തിനും നാടിനും നാണക്കേടാണ്…. അയാൾക്കൊന്നും അവിടെ ഒരു കാര്യവുമില്ല…. പകരം രാംദേവിനെയും ആ ശ്രീശ്രീയെയും ഒന്നും അടുപ്പിക്കരുത്… ഉഡായിപ്പുസ്തദുകളുടെ സദസ്സല്ല ശാസ്ത്രം….
വേണമെങ്കിൽ മ്മളെ നിത്യാനന്ദനെ വിളിച്ചോളൂ… അയാളവുന്പോൾ എന്തെങ്കിലും സംശയണ്ടെങ്കിൽ ചോദിക്കും ചെയ്യാം…..മൂപ്പരുടെ explanation ആവുന്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാർക്കും ഒരു എന്റെർറ്റൈന്മെന്റും ആവും… ചിലപ്പോൾ മൂപര് ISRO തന്നെ മാറ്റിയെടുക്കും….ചിലപ്പോൾ ചന്ദ്രനെ ഇന്ത്യയിലേക്ക് കൊണ്ടോരും… പീസ പോലും നാസയിൽ മുക്കിക്കഴിക്കുന്ന ടീമാണ്…
ഏതായാലും ജഗ്ഗിയെയും രാംദേവിനെയും ശ്രി സ്ക്വയറിനെയും നിത്യാനന്ദനെയും ഓർക്കുന്പോൾ എനിക്ക് കരയണം എന്നുണ്ട്…. ഇത് പോസ്റ്റ് നന്പർ 13 ആണേ…. ഭയങ്കര സംഭവമാണ്….. ങ്ങക്ക് കരയാം അല്ലെങ്കിൽ ചിരിക്കാം…..
സ്നേഹം!!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply