ചന്ദ്രയാൻ-2 | ഡെയിലി ജേർണൽ #12

ചന്ദ്രയാൻ-2 വാർത്ത അറിഞ്ഞ് പല പോസ്റ്റുകളും കമന്റുകളും കണ്ടു… ചിലത് പറയണം എന്ന് തോന്നി…

ശാസ്ത്രത്തെ പറ്റി ഒരു ധാരണയും ഇല്ലാത്തത് കൊണ്ടോ ശാസ്ത്രത്തിനും മനുഷ്യനും മുകളിൽ തങ്ങളുടെ വെറുപ്പിനെയും അഭിപ്രായവ്യത്യാസത്തിനെയും കാണുന്നത് കൊണ്ടോ ആയിരിക്കാം  ഈ അവസരത്തിലും ചിലർ രാഷ്ട്രീയം കാണുന്നത്…

ചന്ദ്രയാൻ-2 പോലൊരു പരീക്ഷണത്തിന്റെ വിജയം ലാൻഡിങ്ങിൽ മാത്രല്ല… വിജയത്തിന് എപ്പോഴും ഒരു ശതമാനക്കണക്കുണ്ട്…. ബഹിരാകാശ പരീക്ഷണങ്ങൾ ഒരിക്കലും 100% or 0% എന്ന നിരക്കിലാണെന്ന് ചിന്തിക്കാൻ പറ്റില്ല… ഒരു പരീക്ഷണം ആ മേഖലക്ക് പലതും തിരിച്ച് നൽകുന്നു…. അത് വിജയമായാലും പരാജയമായാലും… അതാണ് ശാസ്ത്രം…. അതിനാണ് ഡാറ്റാ എന്നും പറയുന്നത്….

ഒരു പരാജിതനെ ചവിട്ടുന്നതിൽ ശൂരത്തം കാണുന്നവർക്ക്  ചിലപ്പോൾ അത് മനസ്സിലാവില്ല….

അത് കൊണ്ട്….. ലക്ഷ്യം എത്തിയില്ല എന്ന് വേണമെങ്കിൽ പറയാം…. പക്ഷെ അത് നമ്മളുടെ സ്പേസ് പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ട് പോയില്ല എന്ന് പറയരുത്… മാത്രമല്ല ഏത് രാജ്യം ഇത് പോലൊരു പരീക്ഷണം ചെയ്താലും അതിന്റെ വിജയത്തിന്റെയും തോൽവിയുടെയും ഒരു പങ്ക് മനുഷ്യരാശിയുടെ വിജയത്തിന്റെയും തോൽവിയുടെയും പട്ടികയിൽ കുറിച്ച് വയ്‌ക്കാവുന്നതാണ്… കാരണം അതാണ് ശാസ്ത്രം….. അതാണ് ശാസ്ത്ര പരീക്ഷണങ്ങൾ…..

ചന്ദ്രയാൻ-2ലെ വിജയ ശതമാനം കണ്ടെത്തു പരാജയത്തിലേക്ക് ഉന്തി വിടാതെ….

പിന്നെ ഈ സംഭവം ഉപയോഗിച്ച് മോദിയെ കുത്തുന്നത് അല്പത്തരമാണ് എന്നെ ഞാൻ പറയുള്ളു…. കാരണം ഇതിന്റെ ഡിസൈനും കണക്കും മൂപര് കൊടുത്തതല്ല…. പിന്നെ ഇവിടെയും ചായയുടെ കാര്യം പറയുന്നത് അവരുടെ മനസ്സിലെ ചെളിയാണ്….

ന്യൂസ് വന്നതിന് ശേഷം മോദി ചെയ്തതും ഒരു ശരി തന്നെയാണ്…. മിഷന്റെ പേരിൽ ശാസ്‌ത്രജ്ഞനെ പഴി ചാരാതെ നമ്മൾ മനുഷ്യരൊക്കെ ചെയ്ത പോലെ പോയി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു… അതിലും ഒരു ട്രോൾ കാണുന്നവരെ എന്തിനത്തിൽ ഉൾപെടുത്തണം എന്നറിയില്ല…

പിന്നെ ഇതിലും ദൈവത്തിന്റെ കയ്യോ കയ്യില്ലായ്മയോ കാണുന്നവർ അവരുടെ ബലഹീനത കൊണ്ടാവാം….  പക്ഷെ യുക്തിപരമായി ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാവും…. പൂജയുടെയും പ്രാർത്ഥനയുടെയും പവറല്ല ചന്ദ്രയാൻ-2 നെ ഇത്രയും ദൂരം എത്തിച്ചത്…. ഒന്നും കൂടി മുക്കി പ്രാർത്ഥിച്ചാൽ ലക്ഷ്യം എത്തിയേനെ എന്ന് ചിന്തിക്കാൻ…..

ചന്ദ്രയാൻ-2 എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ഒരു കാൽ മുന്നോട്ട് വച്ചത് തന്നെയാണ്… പക്ഷെ അതിനെ അന്ധവിശ്വാസത്തിന്റെ ചെളികൊണ്ട് കുറി തൊടിയിക്കരുത് എന്നൊരപേക്ഷ….

സ്നേഹം!
മർത്ത്യൻ (പഹയൻ)

Added Later based on comments on FB:

  • കരയുന്നവർക്ക് ആണത്തവും ശൂരത്തവും കുറവാണെന്ന് കരുതുന്ന ചില പോഴന്മാരുണ്ട്…. അവരോട് എന്തും പറഞ്ഞിട്ട് കാര്യമില്ല…. മനസ്സും ആത്മാർത്ഥതയും അല്പം അഭിമാനവും ഉള്ളവർ കരയും കോപ്പേ… അതാണ് മനുഷ്യൻ….
  • പിന്നെ ആരും ഒന്നും മോശമായി പറയുന്നത് കേട്ടില്ല എന്ന് പറയുന്നവരോട്…. ചില ചിത്രങ്ങൾ ബ്ലോഗ് പോസ്റ്റിൽ കൊടുത്തിട്ടുണ്ട്…


Categories: Articles and Opinions

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: