നാല് കൊല്ലം മുൻപാണെന്ന് തോന്നുന്നു ‘മർത്ത്യൻ’ എന്ന് പച്ച കുത്തിയത്…. ഞങ്ങൾ താമസിക്കുന്നിടത്ത് നിന്നും രണ്ടു മണിക്കൂർ ഓടിച്ച് പോയി മെൻഡസിനോ കൗണ്ടിയിൽ ഒരു ടാറ്റൂ കടയുണ്ട്, ട്രയാങ്കിൾ ടാറ്റൂ ആൻഡ് മ്യൂസിയം…. മൂന്ന് തവണയും അവിടെ പോയിട്ടാണ് ഞാനും ഉഷയും ഓരോരോ ടാറ്റൂ വീധം സംഘടിപ്പിച്ചത്… ഇനി അടുത്തപ്പോഴെങ്കിലും പോണം….
പലരും ചോദിക്കും എന്തിനാണ് ടാറ്റൂ കുത്തിയത് എന്ന്… ഒരു വ്യക്തമായ ഉത്തരമൊന്നുമില്ല…. ആദ്യം ഒരു രസത്തിന് നാല്പതാം പിറന്നാൾ പ്രമാണിച്ച് എന്തെങ്കിലും പുതിയ കാര്യം ചെയ്യണം എന്ന് തോന്നി ഒന്ന് ചെയ്തു…. പിന്നെ മറ്റൊന്ന് ചെയ്തു പിന്നെ ഒന്നും കൂടി ചെയ്തു…. പിന്നെയും ചെയ്യുമായിരുന്നു, പക്ഷെ ആ വഴി പിന്നെ പോയില്ല… ഇവിടെ അടുത്ത് നിന്നും ചെയ്യാനും തോന്നിയില്ല…
ചോദിക്കുന്നവർ പല തരത്തിലാണ്….. ചിലർക്ക് കൗതുകം… ചിലർക്ക് ചെയ്‌താൽ കൊള്ളാമെന്നുണ്ട്.. പലരും ആത്മാർത്ഥമായി അറിയാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ്… അവിടെയും ചിലർ എന്തോ ഭയങ്കര അപരാധം ചെയ്ത പോലെയാണ്… നമ്മൾ സ്വന്തം ശരീരത്തിലല്ലാതെ ഓനെ പിടിച്ച് ചുണ്ടുമ്മിൽ പച്ച കുത്തിയതല്ലല്ലോ…. ഇതിൽ രണ്ടെണ്ണം പച്ചയല്ല ഫുൾ കളറാണ്….
ആദ്യം ചെയ്തത് ഒരു പൂവും പുലിയുമാണ്…. ഈ ടാറ്റൂ കട ആ ടൗണിലെ ഒരു ആകർഷണമാണ്…. മാഡം ചിഞ്ചിലയാണ് അത് നടത്തിപ്പോരുന്നത്….അവർ പണ്ട് ഒരു സർക്കസ് കന്പനിയുടെ കൂടെയായിരുന്നു… അവരുടെ പാർട്ടണർ ഒരു sword swallower ആയിരുന്നത്രേ.. അതായത് ജനങ്ങളുടെ ആഹ്ലാദത്തിനായി വാളും കത്തിയും വിഴുങ്ങുന്ന ആൾ.. പിന്നെ ക്രമേണ സർക്കസുകൾ ഒക്കെ നിന്നപ്പോൾ…. ജീവന് അപകടമുള്ള പണികൾക്ക് ഇൻഷുറൻസ് കിട്ടാതായപ്പോൾ അവർ ഈ ടാറ്റൂ കട തുടങ്ങി…. അവരുടെ സ്പെഷ്യലിറ്റി അവരുടെ മെല് ഒരിഞ്ച് പോലും ഇടമില്ലാതെ ടാറ്റൂ കുത്തിയിരിക്കുന്നു…. അതായിരുന്നു മാഡം ചിഞ്ചിലയുടെ സ്പെഷ്യലിറ്റി…
ആദ്യത്തെ ടാറ്റൂ ചെയ്യാൻ ഒരുപാട് നേരമെടുത്തു…. ഏതാണ്ട് ഒന്നര മണിക്കൂറിന് മേലെ… പക്ഷെ മർത്ത്യൻ എളുപ്പമായിരുന്നു… മർത്ത്യൻ എന്ന് ഞാനവർക്ക് എഴുതി കൊടുത്തു…. അതനുസരിച്ച് അവർ വരച്ച് പച്ച കുത്തി തന്നു….
ട്രയാങ്കിൾ ടാറ്റൂ ഒരു മ്യൂസിയം കൂടിയാണ്.. പുരാതന കാലം തൊട്ടുള്ള ടാറ്റൂ ഉപകരണങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് അവിടെ… പിന്നെ കണ്ണ് തള്ളുന്ന രീതിയിലുള്ള ഡിസൈനുകൾ…. മാഡം ചിഞ്ചിലയൊഴിച്ച് ബാക്കി ടാറ്റൂ ആർട്ടിസ്റ്റുകൾ ഒക്കെ ട്രാവലിംഗ് ആർട്ടിസ്റ്റുകളാണ്…. അവർ ഒരു ടാറ്റൂ ഷോപ്പിൽ നിന്നും മറ്റൊന്നിലേക്ക് യാത്ര ചെയ്യും…. ഓരോ ഷോപ്പിലും ചിലപ്പോൾ രണ്ടോ മൂന്നോ മാസം തങ്ങും…ഓരോ തവണയും പുതിയ ടാറ്റൂ ആർട്ടിസ്റ്റുകളെയാണ് ഞങ്ങളവിടെ കണ്ടു മുട്ടിയത്…
ഇപ്പോൾ എനിക്ക് മൂന്നേണം വലത്തേ കയ്യിൽ.. ഉഷക്ക് നാലെണ്ണം… ഓൾക്ക് ഈ സൂക്കേട് ന്റെ മുൻപേ തുടങ്ങിയതാണ്…. ഓളെ കണ്ടിട്ടാണ് ഞാനും ചെയ്തത്… മ്മള് മോശക്കാരുതല്ലോ….
ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്ന് തോന്നിക്കഴിഞ്ഞാൽ ചെയ്യണം…. അത് ആരെയും ഉപദ്രവിക്കുന്നതല്ലെങ്കിൽ….കാത് കുത്തണം എന്നും ഇത് പോലെ ഒരിക്കൽ തോന്നി… കുത്തി….
ഒരു ഫ്രീ സ്പിരിറ്റഡ് കോപ്പായി ജീവിക്കുന്പോൾ ഇങ്ങനെ ഉണ്ടാവും…. ആ രീതിയിൽ നമ്മുടെ സ്വഭാവത്തിൽ നമുക്ക് തന്നെയുള്ള ആ unpredictability… അതിൽ ഒരു ത്രില്ലും റൊമാൻസും അല്പം അഡ്വെഞ്ചറും ഒക്കെ ഉണ്ട്…..
അടുത്തത് എന്ത് പച്ച കുത്തണമെന്നും എവിടെ കുത്തണമെന്നും തീരുമാനിച്ചിട്ടില്ല…. എന്റെ മേലായിരിക്കും എന്നുറപ്പുണ്ട്…. ഒരു ജീവിതവും ഒരു ശരീരവും അല്ലെ മ്മക്ക് ള്ളു….
ഇവിടെ കൊടുത്ത ചിത്രങ്ങളിൽ കുത്തിയതിന്റെ സമയത്തുള്ള ചെറിയൊരു തടിപ്പും ഉണ്ട്…. നല്ലൊരു നേരം ചെറിയ സൂചി കൊണ്ട് കുനുകുനാ കുത്തുകയല്ലേ…. ചിലപ്പോൾ എരിയും… ചിലപ്പോൾ ഇക്കിളിയാവും… വലിയ വേദനയുള്ള സംഭവമൊന്നുമല്ല….
എന്തിന് മർത്ത്യൻ എന്ന് പലരും ചോദിച്ചു…. മനുഷ്യനാണ് എന്ന് പച്ചകുത്തിയാലെങ്കിലും ആരും മറക്കില്ല എന്നോർത്തു….
സ്നേഹം!!
മർത്ത്യൻ (പഹയൻ)
Categories: Articles and Opinions
Leave a Reply