തമാശയുടെ രണ്ടു വശങ്ങൾ | ഡെയിലി ജേർണൽ | #6

ദിവസവും എഴുതും എന്ന് തിരുമാനിക്കുന്പോൾ എഴുതാൻ പലതുമുണ്ടായിട്ടല്ല…. എഴുത്ത് മറന്ന് പോകാതിരിക്കാനാണ്…. അന്നന്ന് തോന്നുന്നത് എഴുതുക എന്നാണ് ജേർണലിന്റെ സ്വഭാവവും…. എന്ത് എന്നതിലല്ല എന്തെങ്കിലും എന്നതാണ് പ്രധാനം…. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ എന്താണ് എഴുതേണ്ടത് എന്നാലോചിച്ചു… മനസ്സിൽ ഒന്നും വരുന്നില്ല.. പറയത്തക്കതായി ഒന്നുമില്ല… പക്ഷെ എഴുതണമല്ലോ…. പക്ഷെ എഴുതാൻ എന്തെങ്കിലും കിട്ടാനൊരു വിദ്യയുണ്ട്….

‘ഇന്നലെ ജീവിതത്തിൽ ഒന്നും ഉണ്ടായില്ലേ’ എന്ന ചോദ്യമാണ് മനസ്സിൽ ആദ്യം കൊണ്ട് വരുന്നത്… ഒരു ഫ്ലാഷ് ബാക്ക് പോലെ മനസ്സിൽ കൂടി കഴിഞ്ഞ ദിവസം മിന്നി മറയും…. അപ്പോൾ എവിടെയെങ്കിലും മനസ്സ് ഉടക്കി കിടക്കും….

എന്റെ മനസ്സ് ഉടക്കിക്കിടന്നത് ആഡയ് (Aadai) എന്ന തമിഴ് സിനിമയിലാണ്… ഇന്നലെ ആമസോണിൽ കണ്ട സിനിമ… ആ ഉടക്കി കിടക്കുന്നതാവാം ഇന്നത്തെ ജേർണലിന്റെ ഉള്ളടക്കം…. അത്രയേ ഉള്ളു ടോപിക്കിനായിയുള്ള ബുദ്ധിമുട്ട്… എഴുതാൻ കാരണവും കിട്ടി…. എഴുത്തും നടക്കും…

അമല പോൾ അഭിനയിക്കുന്ന ആഡയ് (Aadai) എന്ന സിനിമ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യം വയ്ക്കുന്നു… prank അല്ലെങ്കിൽ തമാശ മറ്റുള്ളവരെ എങ്ങിനെ ബാധിക്കുന്നു എന്ന വിഷയം… അറിഞ്ഞും അറിയാതെയും പരിമിതികളിലാതെ മറ്റുള്ളവരെ ദ്രോഹിക്കാനും അതിനെ ന്യായീകരിക്കാനും അല്ലെങ്കിൽ അതോർത്ത് സഹതപിക്കാനും കഴിയുന്നവരാണ് നമ്മൾ മനുഷ്യർ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…

ഏതാനും വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ ഒരു ആശുപത്രിയിൽ രാജകുടുംബത്തിലെ ആരോ അഡ്മിറ്റ് ചെയ്തപ്പോൾ ഒരു prank call നടത്തിയ ഓസ്‌ട്രേലിയൻ റേഡിയോ ജോക്കികളുടെ തമാശക്ക് മുന്നിൽ ജീവിതം നഷ്ടപ്പെട്ടത് ഒരു ഇന്ത്യൻ വംശജയായ നഴ്‌സിനാണ്… എത്ര പേർക്ക് ഓർമ്മയുണ്ടെന്നറിയില്ല… പ്രിൻസ് എഡ്‌വേഡ്‌ ആണെന്നും പറഞ്ഞ് ചെയ്ത ആ കാൾ പബ്ലിക് ആക്കിയപ്പോൾ ആ പാവം നഴ്‌സിനെ മാധ്യമങ്ങളും മാന്യമഹാജനങ്ങളും സോഷ്യൽ മീഡിയയിൽ പിച്ചിചീന്തി… കുറച്ച് ദിവസം കഴിഞ്ഞപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ അവർ ആത്മഹത്യ ചെയ്തു…. ഇത് വരെ ആരെയും ശിക്ഷിച്ചിട്ടില്ല…

ആ നഴ്‌സ്‌ ഇതിന് മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ചിലരൊക്കെ പറഞ്ഞു… പക്ഷെ അതെങ്ങനെ അവരുടെ ജീവനെടുത്ത ആ തമാശക്ക് ന്യായീകരണമാവും… അവരുടെ മരണം ആ സമയത്ത് നടക്കാൻ കാരണമായത് ആ തമാശയാണ് എന്ന് മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളു…. പരിമിതികളില്ലാത്ത ദ്രോഹങ്ങളെയും ന്യായീകരിക്കാൻ നമുക്ക് വലിയ മിടുക്കാണ് എന്ന് നമ്മളും എല്ലാം മറന്ന് വീണ്ടും തെളിയിച്ചു……

ഇതിന് ഒരു പ്രതിവിധി ഉണ്ടോ… ഇല്ല… എങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങൾ സമൂഹത്തിന് നേരെ ചോദിക്കേണ്ടത് ആവശ്യമാണ്…. അതാണ് ആഡയ് (Aadai) എന്ന സിനിമയുടെ ലക്ഷ്യവും….. സിനിമ ബോറടിപ്പിക്കില്ല… കണ്ടോളു…

ഒരു തമാശയുടെ രണ്ടു വശത്തും സ്വാതന്ത്ര്യത്തിന് തുല്യ അവകാശമുള്ള രണ്ടു പേരുണ്ട് എന്ന തിരിച്ചറിവെങ്കിലും ഉണ്ടായാൽ മാറ്റങ്ങളുണ്ടാവാം.. അല്ല മ്മക്ക് എന്തും ചിന്തിക്കാലോ… 🙂

സ്നേഹം!! സ്നേഹം മാത്രം!!
മർത്ത്യൻ (പഹയൻ)



Categories: Articles and Opinions

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: