സൂര്യ കൃഷ്ണമൂർത്തി സാറുമായി ഒരു അഭിമുഖം | ഡെയിലി ജേർണൽ | #5

കഴിഞ്ഞ ഞായറാഴ്ച്ച സൂര്യ കൃഷ്ണമൂർത്തി സാറിനെ പരിചയപ്പെട്ടു…. അദ്ദേഹവും മായി ഒരു നാൽപ്പത് മിനുട്ട് സംസാരിച്ചു…. അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു…. ഇംഗ്ലീഷിലാണ് വീഡിയോ…. എന്റെ ഇംഗ്ലീഷ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്…

Interview Link: https://youtu.be/B6Gnbk5Bpdo

സാറുമായി സംസാരിക്കുന്പോൾ സാറ് പറഞ്ഞൊരു കാര്യം വളരെയേറെ മനസ്സിൽ തട്ടി… “സമൂഹത്തിന് ഉപകാരപ്രദമാവുന്പോൾ മാത്രമേ ഏതൊരു കലാകാരനും എല്ലാ അർത്ഥത്തിലും ഒരു കലാകാരനാവുകയുള്ളൂ…” അത് വളരെ profound ആയൊരു കാര്യമായി തോന്നി… കല ആസ്വദിക്കാനുള്ളതാണ് പക്ഷെ ആസ്വാദനത്തിന് ഉപരി സമൂഹത്തിൽ കലയുടെ പ്രസക്തി എന്താണ്… കഥ കവിത ഡാൻസ് സിനിമ നാടകം… ഇതിലെല്ലാം ആ usefulness സമൂഹത്തിനുള്ള ഉപകാരം എന്നതാണ് ഒരു കലാകാരന് പൂർണ്ണത കൊടുക്കുക എന്ന കാര്യം….

‘On which side are you’ (നിങ്ങൾ ആരുടെ ഭാഗത്താണ്) എന്ന് ചോദിച്ചാൽ സമൂഹത്തിലുള്ള ജനങ്ങളുടെ കൂടെ എന്ന് പറയുന്ന ആ ഉത്തരവാദിത്തവും ഒരു കലാകാരന് ആവശ്യമാണ്… അല്ലെ…?

നാല്പത് മിനുട്ട് നീണ്ട ഞങ്ങളുടെ സംഭാഷണം മലയാളത്തിൽ ചെയ്യാത്തതിന് കാരണം സൂര്യ എന്ന പേര് കേരളത്തിനും പുറത്ത് മലയാളികൾക്കും അപ്പുറത്ത് കലാസ്വാദനത്തിന്റെ ഭാഗമാണ്… ലോകത്തിൽ ഏതാണ്ട് 36 രാജ്യങ്ങളിൽ സൂര്യയുടെ പ്രവർത്തനങ്ങൾ ഉണ്ട്…. കലയെ കുറിച്ചും കലാകാരന്മാരെ കുറിച്ചും കൃഷ്ണമൂർത്തി സാറിൽ നിന്നും കേൾക്കുന്പോൾ അത് കേൾക്കാൻ താല്പര്യമുള്ളവർ മലയാളികൾ മാത്രമാവില്ല എന്നും തോന്നി…. അത് കൊണ്ട് ഇംഗ്ലീഷിൽ റെക്കോർഡ് ചെയ്തു…

ഇത്രയും ‘down to earth’ ആയൊരു വ്യക്തിയെ ഞാൻ അടുത്തൊന്നും കാണ്ടിട്ടില്ല…. എപ്പോഴും ബാക്കസ്റ്റേജിൽ മാത്രം നിന്ന് ഇത്രയും വലിയൊരു കലാ സാംസ്കാരിക event നടത്തുന്ന ആളോടാണ് സംസാരിക്കുന്നത് എന്ന കാര്യം പലപ്പോഴും ഞാൻ മറന്ന് പോയി… ഞാനല്ല ഇതൊന്നും ചെയ്യുന്നത് ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന മറ്റെത്രയോ പേരാണ് എന്നാണ് സാറിന്റെ പക്ഷം… പൂർണ്ണമായും വൊളന്ററിയായി പ്രവർത്തിക്കുന്നതാണ് സൂര്യയിലെ ആളുകൾ… കലയെയും കലാകാരന്മാരെയും ഇത്രയും സപ്പോർട്ട് ചെയ്ത മറ്റാരെങ്കിലും ഉണ്ടോ കേരളത്തിൽ എന്ന് സംശയമാണ്…

തിരിച്ച് നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ അധികം സംസാരിക്കാൻ കഴിഞ്ഞില്ല… എന്നാലും സാറുമായുള്ള സംസാരം ഒരു പുതിയ അനുഭവമായിരുന്നു… ഇംഗ്ലീഷ് ചെയ്യാറുള്ള ഇന്റർവ്യൂകൾ കുറെ കാലമായി പതിവില്ല…. ഇത് അതിനൊരു തുടക്കമാവും എന്ന് തോന്നുന്നു….

ഇങ്ങനൊരു കൂടികാഴ്ച്ചക്ക് വഴിയൊരുക്കിയ ടെൻസന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല…

സ്നേഹം!! സ്നേഹം മാത്രം!!!
മർത്ത്യൻ (പഹയൻ)

 



Categories: Articles and Opinions

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: