ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4

ഇന്ന് രാവിലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പറ്റി വായിച്ചാണ് ദിവസം തുടങ്ങിയത്… ‘Prevention is better than cure” എന്ന പ്രയോഗം ചെറുതാവുന്പോൾ കേട്ടതാണ്… തടയാവുന്ന രോഗങ്ങൾ വന്നിട്ട് ഭേതമാക്കുന്നതിനേക്കാൾ നല്ലത് തടയുന്നതല്ലേ… ഇതൊക്കെ കേട്ടിരുന്നു എന്നെ ഉള്ളു വലുതായി പഠിച്ചൊന്നുമില്ല… പ്രായോഗികമാക്കാൻ ശ്രമവും നടത്തിയിരുന്നില്ല…

ഒരു ആറാം ക്ലാസ് തൊട്ട് തടിച്ച് തുടങ്ങിയതാണ്… ഒരു തടിയനായിട്ടാണ് വളർന്നതും…. ഇപ്പോഴും ഓർമ്മയുണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് കോളേജ് Gym ഇൻചാർജ് ആയിരുന്ന സുഹൃത്ത് എന്നെ കൊണ്ട് ഒരു പുഷ്അപ്പ്… ഒരേയൊരു പുഷ്അപ്പ് എടുപ്പിക്കാൻ ശ്രമിച്ച് വിയർത്ത് കുളിച്ചത്…. അത് 18 വയസ്സുള്ളപ്പോൾ…. ഓട്ടത്തിന്റെ കാര്യം പറയുകയും വേണ്ട…. എല്ലാവരും കാവിൽ നിന്നും കോവൂർക്ക് ഓടി തിരിച്ച് വരുന്പോൾ ഞാൻ ഓടി കിതച്ച് നടന്ന് നിരങ്ങി ചേവായൂർ വരെ മാത്രം പോയി വരും…. ഓർക്കണേ ഇതും ഒരു 16 വയസ്സ് പ്രായത്തിൽ… ചുറുചുറുക്കിൽ തുള്ളിക്കളിച്ച് നടക്കേണ്ട സമയം…. ഷമ്മിയാണ് അന്നും ഹീറോ… സോറി സീറോ 🙂

ഫിറ്റ്നസ്സിന് വലിയൊരു പ്രാധാന്യം ഉണ്ടായിരുന്നില്ല… സ്‌കൂളിൽ PT ക്ളാസ്സുണ്ടായിരുന്നെങ്കിലും.. അവിടെ സാറിനെ കളിയാക്കി ഷൂസിന് പകരം ഹവായ് ചെരുപ്പും ഇട്ട് ഷോ കാണിക്കാനല്ലാതെ സീരിയസായി കണ്ടില്ല എന്നതാണ് സത്യം… സമൂഹം ഫിറ്റ്നസ് അഭ്യസിപ്പിക്കാൻ ശ്രമിക്കുന്പോഴും നമ്മൾ എതിർത്ത് കൊണ്ടിരുന്നു…. ഷമ്മിയല്ലേ ഹീറോ….

പിന്നെ 25 വയസ്സിൽ കൊളസ്ട്രോൾ വിരുന്ന് വന്നു…. അല്പം ജനറ്റിക് ആണെങ്കിലും അമിത വണ്ണവും ആഹാര രീതിയും വ്യായാമമില്ലായ്മയും ഒക്കെ കാരണമായി… അപ്പോഴാണ് രാവിലെ നടക്കാനും ഒക്കെ തുടങ്ങിയത്… എന്നാലും ഒരു സ്ഥിരതയൊന്നും ഉണ്ടായിരുന്നില്ല… ഒരു മൂച്ചിന് തുടങ്ങും അല്പം തടി കുറയും പിന്നെ നിർത്തും…. അങ്ങനെ പോയി ഒരു 15 വർഷം… അതിനടക്ക് ജിം തുടങ്ങും നിർത്തും അപ്പോൾ കുറച്ച് കൂടി ചീർക്കും… 20 വയസ്സിൽ 77 കിലോ ഉള്ള ഞാൻ 40 എത്തുന്നതിന് മുൻപ് ഒരു പ്രയത്നവും കൂടാതെ 100 കടന്നു… 235 പൗണ്ട് കൃത്യമായിട്ട്… ഇത് 25ൽ ആരോഗ്യം നോക്കണം എന്നോർത്ത് തുടങ്ങിയിട്ടാണ് എന്നോർക്കണം… സഫറോം കി സിന്ദഗി കഭി ഖത്തം നഹി ഹോത്താ ഹേ… അല്ല നോക്കിയില്ലെങ്കിൽ കാര്യം ഖത്തം ആവും എന്നതാണ്…

നാല്പതുകൾ തുടങ്ങിയപ്പോൾ പ്രമേഹവും വിരുന്ന് വന്നു…. അവിടെയും ജനറ്റിക് കാരണങ്ങൾ ഉണ്ട്…. പക്ഷെ സ്വഭാവങ്ങളും ആഹാരവും ജീവിത രീതിയും തന്നെ കാരണം.. പിന്നെ അല്പം കൂടുതൽ ഉത്സാഹം തുടങ്ങി… നടത്തം കൂടുതൽ റെഗുലർ ആയി… ഗ്രൗണ്ട് വ്യായാമങ്ങളും ഇടക്കുള്ള ജിം സന്ദർശനങ്ങളും തുടങ്ങി…. ഫിറ്റ്നസ് എന്നാൽ ലൂക്സ് അല്ല endurance അഥവാ സഹനശക്തി ആണെന്ന് ആരോ പറഞ്ഞ് തന്നു… പിന്നെ ടെസ്റ്റുകളിൽ നിന്നുമുള്ള cholestrol sugar അളവുകൾ.. കുടവയർ കുറക്കണം… പക്ഷെ ഹെൽത്ത് എന്നത് കുടവയറിലും മേലെയാണ് എന്ന്… ഇന്ന് ഹെൽത്ത് മറന്ന് 6 പാക്കിനായി സ്റ്റീറോയിഡും മറ്റും അകത്താക്കുന്ന മഹാന്മാർക്കും ഒട്ടും കുറവില്ല…

ജീവിത രീതി, ഭക്ഷണം, ഹാബിറ്റ്‌സ് അങ്ങിനെ പലതും ജനിറ്റിക്കൽ കാരണങ്ങളുമായി കൂടിയാണ് ഇതിന്റെയൊക്കെ കിടപ്പ് എന്ന് മനസ്സിലാക്കി… നമ്മൾ എന്തൊക്കെ ചെയ്താലും ചിലപ്പോൾ gene ചതിക്കും… അപ്പോൾ ചെയ്തില്ലെങ്കിലോ… പ്രഷർ ഉണ്ടായിരുന്നില്ല എന്നതൊരു ഗുണമായി… ഇപ്പോഴും 120/80ക്ക് താഴെയാണ്…

പറഞ്ഞ് വന്നത് ഫിറ്റ്നസ് ഹെൽത്ത് എന്നുള്ള വിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടണം… പക്ഷെ അതിനെ ശാസ്ത്രീയമായി പരിശോധിച്ച് വേണം തുടങ്ങാൻ… അല്ലാതെ നാട്ടു വൈദ്യവും സാംസ്കാരിക പൈതൃകത്തിന്റെ പായക്കപ്പലുകൾ പണിതും ആവരുത്… അശാസ്ത്രീയ ഹെൽത്ത് ഫിറ്റ്നസ്സ് ഗുലുമാലുകളിൽ വീഴാതിരിക്കണം….

Doctor Data Determination ഇങ്ങിനെയാണ് ഞാൻ ഇതിനെ സമീപിക്കുന്നത്… അല്ലാതെ വയറസിൻറെ അസ്തിത്വത്തെ പാടെ നിരാകരിച്ച് പലവിധം ഇലകളിൽ അഭയം പ്രാപിക്കലല്ല എന്ന് തന്നെ…. ശാസ്ത്രീയമായി നിങ്ങൾക്ക് ഒരു വെറൈറ്റി ഭക്ഷണം വേണം… ഒരു വെറൈറ്റി വ്യായാമങ്ങളും വേണം…. അതിന് Data വളരെ ആവശ്യമാണ്… ഊഹാപോഹങ്ങൾക്ക് അപ്പുറമുള്ള ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സമീപനമാണ് മ്മക്ക് വേണ്ടത് എന്ന്….

235 പൗണ്ടിൽ നിന്നും 208 പൗണ്ടിലേക്ക് കുറഞ്ഞതും, 18 വയസ്സിൽ ഒരു പുഷ്അപ്പ് പോലും കഴിയാതെ ഇന്ന് 48 വയസ്സിൽ 25 പുഷ്അപ്പ് ഒറ്റയടിക്ക് എടുക്കാൻ പറ്റും എന്ന വകുപ്പിലേക്ക് എത്തിയതും ശാസ്ത്രീയമായ സമീപനമാണ്… അതിൽ അത്ഭുതവും അശാസ്ത്രീയവും ഒന്നുമില്ല… ഡോക്ടർ ഡാറ്റാ ഡിറ്റർമിനേഷൻ… അത്രയേ ഉള്ളു… വലിയ ലക്ഷ്യങ്ങൾ എന്നും നല്ലതാണ്… പക്ഷെ ചെറുതായി തുടങ്ങണം…. ഒരു കോമാളിയുടെ തലയാട്ടാലിൽ നിന്നും അര പുഷ്അപ്പ്വരെ എത്താൻ സമയമെടുത്തു.. പിന്നെ ഒരു പുഷ്അപ്പിൽ graduate ചെയ്ത് 25 വരെ എത്താൻ നീണ്ട സമയത്തെ ചെറിയ കാൽവെയ്പുകളാണ് കാരണം… consistency അതാണ് ഫിറ്റ്നസ്സിൽ വലിയൊരു ആവശ്യം എന്നും തോന്നുന്നു….

അപ്പോൾ എല്ലാവർക്കും ഫിറ്റ്നസ്സ് ആശംസകൾ…

സ്നേഹം…. സ്നേഹം മാത്രം!!!
മർത്ത്യൻ (പഹയൻ)



Categories: Articles and Opinions

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: