ജാപ്പനീസ് കവി മാസൊക്കാ ഷിക്കിയുടെ (October 14, 1867 – September 19, 1902) ചില ഹൈക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു..
മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ
——————–
ഒരു നൂറ് പണിക്കാര്‍
നിലം കുഴിക്കുന്നു
ഒരു നീണ്ട ദിവസം
ഒരു നായ ഓളിയിടുന്നു
കാലടി ശബ്ദം
നീണ്ട രാത്രികൾ
ഒരു തെരുവു പൂച്ച
കാഷ്ട്ടമിടുന്നു
ശീതകാലം പൂന്തോട്ടത്തിൽ
വീണ്ടും വീണ്ടും
ഞാൻ ചോദിക്കുന്നു
എത്ര ഉയരത്തിലാണ് മഞ്ഞെന്ന്
-മാസൊക്കാ ഷിക്കി-
പരിഭാഷ മർത്ത്യൻ
Categories: Malayalam translation
Leave a Reply