1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ…
‘സ്റ്റോൺ വില്ലേജെസ്’ Stone Villages
——————————–
ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ.
ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല.
മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ.
രാജാക്കന്മാർക്കായുള്ള സ്മാരകങ്ങൾ.
ഒരു പഴഞ്ചൻ സൂട്ട് ധരിച്ചൊരാൾ
ഒരു തീവണ്ടിയിലിരുന്ന് യാത്രാമംഗളം നേർന്നിട്ട്
മകൾക്ക് ഒരു മന്ദസ്മിതം സമ്മാനിച്ച്
എല്ലാത്തിനെയും പോലെ കടലും ലക്ഷ്യമാക്കി
കിഴക്കോട്ട് നീങ്ങി പോയി
ഒരു ചൂളംവിളി ഉയരുന്നു.
മേൽക്കൂരക്ക് മുകളിലുള്ള അനന്തമായ ആകാശം
പക്ഷികളുടെ പാട്ട് നിറയുമ്പോൾ കൂടുതൽ നീലിക്കുന്നു
പാട്ട് കൂടുതൽ വ്യക്തമാവുമ്പോൾ…
പക്ഷി ചെറുതായി തോന്നിക്കുന്നു.
-ജോസഫ് ബ്രോഡ്സ്കി-
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply