ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ
‘എബൌട്ട് ദി വേൾഡ്’ (About the World)
—————————
ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നും
ഒരു കുതിരയെ വാങ്ങി.
അയാൾ സ്വയം വരച്ചതാണ്..
കണ്ടാൽ വളരെ സാധാരണമായൊരു കുതിര
പക്ഷെ അതിന്റെ കണ്ണുകൾ അതിന്റെ
മൂക്കിന്റെ ദ്വാരങ്ങളിലായിരുന്നു.
അയാളത് മനപ്പൂർവ്വം ചെയ്തതാണ്
അത് കാണുമ്പോൾ അതിൽ അയാളുടെ ദേഷ്യം കണ്ടിട്ട്
അത് പെട്ടന്ന് വിറ്റഴിക്കപ്പെടും.
ഞാൻ അത് മേടിച്ചു
ഞാൻ കുതിരയെ കുറിച്ച് ചിന്തിച്ചു:
അത് സായാഹ്നത്തിൽ സൂര്യന്റെ ചെവിട്ടിൽ നിന്നും
രക്തമിറ്റിറ്റ് വീഴുമ്പോൾ
ഒരു പൈൻ തോട്ടത്തിൽ നിൽക്കുന്നതായിട്ട്…
-പെന്റി സാരികൊസ്കി-
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply