വിവേകിന്റെ ട്വീറ്റിൽ പറയുന്നതിങ്ങനെ
“എനിക്ക് കുറച്ച് ചുണക്കുട്ടികളെ വേണം നിങ്ങളുടെ ഇടയിലുള്ള ‘അർബൻ നക്സൽസിനെ’ ചൂണ്ടിക്കാട്ടി തരാൻ.
ഈ ട്വീറ്റിന്റെ ഭീകരാവസ്ഥ മനസ്സിലാവുന്നുണ്ടോ. ഈ ‘അർബൻ നക്സൽ’ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ഈ വിവേക്ക് തന്നെയാണ്. അയാളുടെ അടുത്തിറങ്ങിയ പുസ്തകത്തിന്റെ പേരും ഇത് തന്നെ.
ഭാരതത്തിൽ 40% പേരും മാവോയിസ്റ്റ് അനുയായികളാണ് എന്ന് ഒരിന്റർവ്യൂയിൽ പറയുന്ന ആളാണ് ഈ വിവേക്ക്. അതായത് ആർക്കും ആരെയും വിവേക്കിന്റെ ഭാഷയിൽ ‘അർബൻ നക്സൽ’ ആക്കാം എന്നു തന്നെ. മാവോയിസ്റ്റ് ബന്ധവും പറഞ്ഞ് അറസ്റ്റുകൾ നടക്കുന്ന ഈ സാഹചര്യത്തിൽ ഇങ്ങനത്തെ ഒരു ട്വീറ്റു വഴി ഇയാൾ ഉദ്ദേശിക്കുന്നതെന്താണ്? സഹോദരങ്ങൾ ഊഹാപോഹങ്ങളുടെ പേരിലും ആശയവൈരുധ്യത്തിന്റെ പേരിലും അന്യോന്യം ഒറ്റി കൊടുക്കണമെന്നാണോ?
ഇനി ഇവിടെയുള്ള രണ്ടാമത്തെ ചിത്രം, ആരോ അയാളുടെ 2013ലെ പ്രൊഫൈൽ ചിത്രം പൊക്കി കൊണ്ടു വന്നതാണ്…. ആ ഫോട്ടോവിൽ നിന്നും അയാൾ മുൻപൊരു സ്റ്റാലിനിസ്റ്റ് ആയിരുന്നോ എന്നും സംശയിക്കാം… അപ്പോൾ സ്വേച്ഛാധിപത്യമാണ് ഇയാളുടെ ഇഷ്ടവിഭവം….. ആണോ?
ഇയാൾ ബിജെപി അല്ല പക്ഷെ ഒരു മോഡി തല്പരനാണ് എന്നാണ് ഇയാളുടെ വിക്കി പറയുന്നത്.
സത്യത്തിൽ ഇയാളുടെ ഉദ്ധേശമെന്താണ് ഭാരതത്തിന്റെ ജനാതിപത്യ വ്യവസ്ഥ മാറി സ്വേച്ഛാധിപത്യം വേണമെന്നാണോ..? രണ്ടാം ലോക മഹായുദ്ധ സമയത്ത് ജർമനിയിൽ ജൂതന്മാരെ വേട്ടയാടിയിരുന്നത് പോലെ ‘അർബൻ നക്സൽ’എന്ന പുതിയ പേരിൽ ഭാരതത്തിന്റെ 40% ജനതയെ മാറ്റിനിർത്തുക എന്നാണോ?
ഏതായാലും വിവേക്കിന് വിവേകം അശേഷം ല്ല്യ … അല്ലെങ്കിൽ അയാളുടെ മനസ്സ് അയാൾ ഒരിന്റർവ്യൂയിൽ ഇന്റർവ്യൂവറെ പറഞ്ഞത് പോലെ ശുഭ്ര വസ്ത്രത്തിനു പോലും മറയ്ക്കാൻ കഴിയാത്തത്രയും കറുത്തതാണോ….?
ഇതാ അയാളുടെ ന്യൂസ് ലോണ്ടറി ഇന്റർവ്യൂയിലെ വിശേഷപ്പെട്ട ഭാഗങ്ങൾ
Categories: Articles and Opinions
Leave a Reply