ഈ പോസ്റ്റു വഴി ചിലരൊക്കെ ഫേസ്‌ബുക്ക് സൗഹൃദയ വലയത്തിൽ നിന്നും അല്ലാത്ത സൗഹൃദ മേഖലകളിൽ നിന്നും എന്നെ പുറത്താക്കാൻ മതി… 🙂 അല്ലെങ്കിലും മത്തായിക്ക് എല്ലാം മഞ്ഞ നിറമാണ്
പക്ഷെ I am color blind and yet I look at a Rainbow and feel the beauty of it through the smiles of other people 🙂
യുക്തിവാദികളുടെ ക്ലോസ്ഡ് ഗ്രൂപ്പുകളിൽ നിന്നുമൊക്കെ മെന്പർഷിപ്പ് ഉപേക്ഷിച്ച് ഒരു സ്വതന്ത്രനായി ജീവിക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാണ്…..
ആദ്യമായി പറയട്ടെ… ചിലരൊക്കെ രവിചന്ദ്രൻ സർവർക്കർ എന്നും പറഞ്ഞ് മൂപ്പരെ ട്രോളുന്നത് മഹാ കഷ്ടമാണ്….. രവിചന്ദ്രൻ തന്റെ ജാതിയെ കുറിച്ചാലോചിച്ച് തന്റെ യുക്തിവാദത്തിന്റെ മുഖം തേച്ച് മിനുക്കുന്ന ഒരാളെന്ന് എനിക്ക് തോന്നുന്നില്ല…. രവിചന്ദ്രന്റെ ജാതി പറയുന്നവർ സത്യത്തിൽ യുക്തിവാദികളല്ല എന്ന് തന്നെ… അങ്ങനത്തെ കമന്റുകൾക്ക് ലൈക്ക് ചൊരിയുന്നവന്റെ കാര്യവും കഷ്ടം തന്നെ….
പിന്നെ എല്ലാം തികഞ്ഞവൻ രവിചന്ദ്രൻ എന്ന് കരുതുന്നവരോടും ഒട്ടും അഭിപ്രായമില്ല…. മൂപ്പർക്ക് തന്നെ തോന്നാത്തത് മൂപ്പർക്ക് വേണ്ടി വെട്ടിപ്പിടിച്ച് വാദിച്ച് ജയിച്ച് ട്രോളി കൊടുക്കുന്നവരുടെ കാര്യം ഭയങ്കരം തന്നെ…. അല്ല എല്ലാർക്കും ഇപ്പൊൾ ട്രോളിങ്ങളാണല്ലോ PHD…. 🙂 അല്ല ഡോക്കിന്സിനെ ഒരു ദൈവ തുല്യ ബഹുമാനമുള്ള യുക്തിവാദികളുടെ കാര്യം കഷ്ടമാണ്…
ഹോ! രണ്ടു വിഭാഗത്തിനെയും വിമർശിച്ചപ്പോൾ എന്തൊരു സുഖം… ഇതായിരിക്കും തീവ്ര സ്വാതന്ത്രത എന്നൊക്കെ പറയുന്നത്
ഇനി എന്റെ ചില കുചിന്തകൾ…
“Reservation Should be Discussed”
and
“Reservation should never be discussed”
എന്നുള്ള ഈ രണ്ടു നിലപാടുകളുടെ ചർച്ചയായി ഇതിനെ കണ്ടാൽ അത് സമൂഹത്തിന് ഗുണം ചെയ്തേക്കാം….
കേരളത്തിലെ യുക്തിവാദ സമൂഹത്തിനും അത് ഗുണം ചെയ്യും….
രവിചന്ദ്രൻ സംവരണത്തെ കുറിച്ച് സംസാരിക്കുന്നതും ഒരു ജാതിവാദി സംവരണത്തെ കുറിച്ച് സംസാരിക്കുന്നതും ഒന്നാണ് എന്ന് കരുതുന്നത് ശരിയാണെന്ന് തോന്നുന്നില്ല.. അവിടെ ‘പിള്ളയെന്നും പിള്ള തന്നെ’ എന്നൊക്കെയുള്ള വാദവുമായി വരുന്ന ചില യുക്തിവാദികളുടെ കാര്യം മഹാ കഷ്ടമാണ്…
സംവരണം ഒരു സാമൂഹിക ആവശ്യമാണ് പക്ഷെ ചർച്ചക്ക് അതീതമല്ല…. രവിചന്ദ്രന്റെ വീഡിയോ ഒരു stand ആണ്….. മൂപ്പരുടെ ഒരു stand…. ഒരു വിഷയത്തിലുള്ള നിലപാട്, നിലപാടുകൾ നിലപാടാണ് സത്യമാവണമെന്നില്ല.. അല്ലെങ്കിൽ മുഴുവനായി സത്യമാവണമെന്നില്ല… മുഴുവനായി സത്യമായ പ്രസംഗങ്ങൾ മാത്രമേ നമ്മൾ മാനിക്കു എന്നത് യുക്തിയല്ലല്ലോ.. രവിചന്ദ്രൻ പറഞ്ഞത് മുഴുവൻ അസംബന്ധമാവാം അല്ലെങ്കിൽ ചിലത് ശരിയാക്കാം അല്ലെങ്കിൽ മൊത്തം ശരിയാക്കാം…. അത് നിങ്ങളുടെ തീരുമാനം… പക്ഷെ ഒരു ചർച്ചക്കായി രവിചന്ദ്രൻ അത് പുറത്ത് വയ്ക്കുന്നു എന്നതിൽ മൂപ്പരെ അഭിനന്ദിക്കണം… അയാളെ അതിന് ക്രൂശിക്കുന്നത് ശരിയല്ല…. കാരണം രവിചന്ദ്രന്റെ നിങ്ങൾ അംഗീകരിക്കുകയും അംഗീകരിക്കാതിരുക്കുകയും ചെയ്യുന്ന ചിന്തകൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്…. രവിചന്ദ്രന്റെയല്ല.. മൂപ്പരെ എതിർക്കുന്നവരുടെയും…
പിന്നെ രാഹുൽ ഈശ്വറിന്റെ ഗൂഗിൾ പരാമർശങ്ങളും യൂട്യൂബ് ലിങ്ക് സെർവിങ്ങും അടങ്ങുന്ന തർക്കങ്ങൾ ഒഴിവാക്കി സംവരണത്തെ കുറിച്ച് യുക്തിവാദികൾ തമ്മിൽ തന്നെ ചർച്ച ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.. .. ഇതു പോലെ തന്നെ ഫെമിനിസത്തെ കുറിച്ചും.. വേണം ചർച്ച…..
അല്ല അത് പറയാൻ കാരണം അതിലും ഉണ്ട് നമ്മളറിയുന്ന വെളിച്ചപ്പാടു തുള്ളൽ…. അല്ല നിർമ്മാല്യത്തിലെ ബാലതാരം എന്ന രീതിൽ പറഞ്ഞെന്നേയുള്ളൂ അല്ലാതെ വേറൊരു ദുരുദ്ദേശവും ഇവിടെയില്ല… 🙂
പിന്നെ രവിചന്ദ്രന്റെ പ്രസംഗത്തിൽ വേണമെങ്കിൽ ചില പ്രശനങ്ങൾ എനിക്കും ചൂണ്ടി കാണിക്കാം….
appreciation എന്നതിന് apreciation എന്ന് രവിചന്ദ്രൻ ടൈപ്പ് ചെയ്ത് പ്രസന്റ്റ് ചെയ്തു….. എന്തൊരപരാധം!!!
NFL എന്നാൽ അമേരിക്കൻ ഫുട്ട്ബോളാണ് അല്ലാതെ ബേസബോളല്ല… എങ്ങിനെ ഇത് സംഭവിച്ചു… പക്ഷെ അമേരിക്ക കൈ കൊണ്ട് ബോളും പിടിച്ച് ഫുട്ബാൾ എന്നും പേരിട്ട് മറ്റുള്ളവന്റെ കളി വെറും സോക്കറാണ് എന്നു പറയുന്പോൾ…. അമേരിക്കക്കാർ തമ്മിൽ കളികൾ കളിച്ച് സ്വയം വേൾഡ് കപ്പ് നേടുന്പോൾ… ഇതൊക്കെ നമുക്ക് പൊറുക്കാം എന്താ…?
അല്ല ഇതുപോലുള്ള കുറ്റം പറച്ചിൽ തന്നെയാണ് രവിചന്ദ്രനോടുള്ള ജാതി ചോദിക്കലിലുള്ളത്….. മൂപ്പരുടെ ജാതിക്ക് ഇവിടെ പ്രസക്തിയില്ല…. ഉണ്ടാവരുത്.. അതാണ് ഒരു യുക്തിവാദി നോക്കിക്കാണുന്ന സമൂഹം… രവിചന്ദ്രനെ പോലുള്ള ഒരാൾക്ക് ഒരു കാര്യം പറയാൻ, അത് എത്ര തന്നെ പൊതുതാത്പര്യമല്ല എങ്കിലും, അയാളുടെ ജാതിയുടെ പേരിൽ ചോദ്യം വരും എന്നു പേടിച്ച് പറയാതിരിക്കേണ്ടി വരുന്നൊരു സമൂഹം നിങ്ങളാലോചിക്കണം കാരണം ആ സമൂഹത്തിൽ ജാതി പല രീതിയിലും നിങ്ങളെയും വെട്ടിച്ച് കടന്നു കളഞ്ഞിരിക്കുന്നു… ഇങ്ങനെയുള്ള ചോദ്യങ്ങൾ ഏത് യുക്തിവാദി ചോദിച്ചാലും തോന്നിവാസമാണ്….
സംവരണത്തെ ചോദ്യം ചെയ്യുന്ന ഒരാളുടെ ജാതി ചോദിക്കുന്നത് എവിടുത്തെ ന്യായമാണ്… നിങ്ങൾ ആലോചിക്കണം….
ലോകത്തിൽ നടക്കുന്നത് ഒന്നും perfect അല്ല…. അത് Reservation ആയാലും ശരി രവിചന്ദ്രന്റെ ന്യായമായാലും മികവായാലും….. പക്ഷെ പലരും സംസാരിക്കാൻ മടിക്കുന്ന (പല കാരണങ്ങളാൽ) ഒരു വിഷയത്തെ പബ്ലിക് വേദിയിൽ അവതരിപ്പിക്കുന്നതിന് സമൂഹത്തിൽ പല ഗുണങ്ങളുമുണ്ട്… അത് കണ്ടില്ലെന്ന് നടിക്കരുത്…
ഒരു വിഭാഗം പിന്നോക്കമാകുന്നതിൽ ജാതിക്ക് പങ്കുണ്ട്.. അത് രവിചന്ദ്രൻ പറയുന്നത് കൊണ്ട് ഇല്ലാതാകുന്നില്ല…. പക്ഷെ അതിന്റെ കൂടെ പൊളിറ്റിക്കൽ ക്ലൗട്ടിനും (Political Clout) ഒരു വലിയ പങ്കുണ്ട്… ആ പങ്ക് സമയം കൂടും തോറും വലുതാവുന്നേയുള്ളു എന്ന് മനസ്സിലാക്കണം…… ആ political clout റേസമത്ത്വം ഉണ്ടാക്കരുത്….
രവിചന്ദ്രൻ പറയുന്നത് പോലെ സോവെലിന്റെ കോട്ടും വച്ച് വാദിക്കുന്നത് കൊണ്ട് എല്ലാം ശരിയാകണമെന്നില്ല….. പക്ഷെ Reservation ചർച്ച ചെയ്യപ്പെടണം… ആ ചർച്ച Reservation ഒഴിവാക്കാൻ വേണ്ടിയാവണമെന്നില്ല…. പക്ഷെ നല്ലൊരു നാളേക്ക് വേണ്ടി….. മാറ്റം അനിവാര്യമാണ് അത് ഏത് തലങ്ങളിലായാലും….
സംവരണം ഗുണം ചെയ്തില്ല എന്ന് രവിചന്ദ്രൻ പറഞ്ഞെന്ന് എനിക്ക് തോന്നുന്നില്ല….. അത് ഇന്ന് അതെ രീതിയിൽ വേണമോ വേണ്ടയോ എന്നതിലാണ് അഭിപ്രായ വ്യത്യാസം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്…. അത് ചർച്ച വഴി മാത്രമേ കൂടുതൽ മനസ്സിലാകൂ… അതിന് ട്രോളുകൾ ഒരു വലിയ തടസ്സമാണ്…
പിന്നെ മൂപ്പര് നിർത്തിയതും സോവെലിൽ തന്നെ…
സോവെൽ ആരാണ്….?
എന്താണ് സോവെലും ജാതിയും തമ്മിലുള്ള ബന്ധം?
എന്തിനു രവിചന്ദ്രൻ സോവെലിനെ പരാമർശിക്കുന്നു….?
എന്തിന് അമേരിക്കയിലെ സോവെൽ എന്ന ആഫ്രിക്കൻ അമേരിക്കൻ ലിബേറിട്ടറിയൻ കൺസെർവറ്റീവ് സോവെൽ രവിചന്ദ്രന്റെ പ്രഭാഷണത്തിൽ പ്രസക്തി നേടുന്നു?
സോവെലിനെ കുറിച്ചും വായിക്കുന്നത് എല്ലാവർക്കും നല്ലതാണ്…
അല്ല ട്രോളുന്നതിനേക്കാളും നല്ലത് അതാണ്….
കൂടുതൽ കഴന്പുള്ള ചർച്ചകൾ ഉണ്ടാവും.
പിന്നെ പറഞ്ഞു നിർത്തുന്നതിനു മുൻപ് Aristotle പറഞ്ഞൊരു കാര്യം ഇവിടെ ചേർക്കുന്നു It is the mark of an educated mind to be able to entertain a thought without accepting it.
ദയവ് ചെയ്ത് എന്റെ ജാതിയും ചോദിച്ച് വരരുത്…..
കൂടെ ആ യൂട്യൂബ് വീഡിയോയും
Categories: Articles and Opinions
Leave a Reply