ഇറ്റാലിയൻ കവി ലിയോണാർഡോ സിനിസ്ഗിയാളിയുടെ (Leonardo Sinisgalli 1908–1981) ഓൾഡ് ഗ്രിഫ് (Old Grief) എന്ന കവിതയുടെ മലയാളം പരിഭാഷ
വയസ്സായവർക്ക് പെട്ടന്ന് സങ്കടം വരും പകല്‍സമയത്ത്….
ഒഴിഞ്ഞ വീടിന്റെ ഒരു മൂലക്കിരിക്കുമ്പോൾ
പെട്ടന്നവരുടെ കണ്ണ് നിറയും
പെട്ടന്ന് എവിടുന്നെന്നില്ലാത്ത പറഞ്ഞറിയിക്കാൻ കഴിയാത്ത
അനന്തമായൊരു വിഷാദം അവരെ പിടികൂടും…
അവർ ഉണങ്ങി എന്തെങ്കിലുമൊരു കഷ്ണം ചുണ്ടോടടുപ്പിക്കും,
അല്ലെങ്കിൽ ചുട്ടെടുത്തോരു അത്തിപ്പഴത്തിന്റെ കാമ്പ്…
ചിലപ്പോൾ ഒരു തുള്ളി വെള്ളത്തിനോ,
ഒരു ഒച്ചിന്റെ സന്ദര്‍ശനത്തിനോ പോലും,
അവരുടെ ആ പ്രതിസന്ധിഘട്ടത്തിന് ഒരല്പം അയവു വരുത്താൻ സാധിക്കും…
-ലിയോണാർഡോ സിനിസ്ഗിയാളി-
പരിഭാഷ-മർത്ത്യൻ
Categories: Malayalam translation, X പരിഭാഷ
Leave a Reply