പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ

പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.
പിന്നീട് അതപ്രത്യക്ഷമാകുന്നു.
ഇതു വരെ നിങ്ങൾ ചെയ്തതെല്ലാം
നിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ.

എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത്
ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ;

ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും
വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ,

അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു..
അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കി
മുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത
വീണ്ടും നിഴലിക്കുന്നു…

നമ്മളെല്ലാവരും ഒരിക്കൽ
മരങ്ങള്‍ തിങ്ങുന്നിടത്തേക്ക് നടന്ന് പോകും;
കൊഴിഞ്ഞ ഇലകളിൽ നിഴലുകൾ വീഴാത്തൊരിടത്തേക്ക്.
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഥകൾ
പറയേണ്ടാത്ത ഒരിടത്തേക്ക്.

പക്ഷെ ഇന്ന് നമ്മൾ പലതും സമ്മതിച്ചെ തീരു…
കാരണം…
എല്ലാ പശ്ചാത്താപത്തെയും പിന്തുടർന്ന് കൊണ്ട്
സാഫല്യത്തിന്റെ കെട്ടിച്ചമച്ചൊരു ബോധം നമുക്കൊപ്പമുണ്ട്…

അപ്പോൾ ആ അസ്വസ്ഥത?
അല്ല ആരാണ് നിങ്ങളോട് ജീവിതം അത്ര സ്വസ്ഥമാണെന്ന് പറഞ്ഞത്?

ജീവിതം ഒരു തുടർച്ചയല്ലെ?
കയ്യിലൊതുങ്ങാത്തതൊരു തുടർച്ച

നിങ്ങൾ ഇഷ്ടപ്പെടാത്തതെല്ലാം അവസാനിക്കും.
നിങ്ങൾക്ക് ഇഷ്ടമുള്ളതും അവസാനിക്കും
നിങ്ങളും അവസാനിക്കും.
ചിലപ്പോൾ അവസാനത്തിനു മുൻപേ തന്നെ;
അതാണ് തുടർച്ച….
കയ്യിലൊതുങ്ങാത്തതൊരു തുടർച്ച…

അതു കൊണ്ടവിടെ തൂങ്ങി കിടക്കണം..
പറക്കാൻ കഴിയുമ്പോൾ പറക്കുക
അനങ്ങാതിരിക്കാൻ കഴിയുമ്പോൾ അതും ചെയ്യുക
നൃത്തം വയ്ക്കുക, പാടുക, ജീവിക്കുക…

പശ്ചാത്താപത്തിന്റെ അസ്വസ്ഥതയുടെ
ചെറിയ ഇടവേളകൾക്കിടയിൽ
തിമിർത്ത് പെയ്യുന്ന മഴയിൽ
സങ്കോചമില്ലാതെ ഇറങ്ങി നടക്കുക
ശുഭം !

-മർത്ത്യൻ-Categories: Malayalam Poems

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: