നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ  നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക.

ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ്  നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന തടവുകാരുടെ കഥ പറയുന്നു.

ഒരു കുട്ടി എവിടെയോ ഒളിച്ചിരുപ്പുണ്ടെന്നറിഞ്ഞ ക്യാന്പ്  കമാണ്ടർ തിരച്ചിൽ തുടങ്ങുന്നു. നാസി കാവൽക്കാരുടെ ഒരു ചുവട് മുന്പിലായി ജീവനും പണയപ്പെടുത്തി സൂട്ട്.കെയിസിലും കോണിപടിയുടെ അടിയിലും സ്റ്റോർ റൂമിലും തുണികളുടെ ഇടക്കും കുട്ടിയെ ഒളിപ്പിച്ച് രക്ഷപ്പെടുത്തുന്ന തടവുകാർ. പിടിക്കപ്പെട്ട് മരണം വരിക്കുന്നതിനു മുൻപേ കുട്ടിയെ മറ്റൊരാളുടെ കൈകളിലേക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. അലൈസ് പട്ടാളം വരുന്ന വരെ ഇത് തുടരാൻ കഴിയുമോ

ഫിലിപ്പ് കാടെൽബാഖ് സംവിധാനം ചെയ്ത ഈ സിനിമ ക്യാന്പിൽ യാദനയേക്കാൾ മരണം മുന്നിൽ കാണുന്പോൾ പോലും ജീവനു പകരം മനുഷ്യത്ത്വം പണയപ്പെടുത്തതാൻ തയ്യാറാവാത്ത ചിലരുടെ കഥ പറയുന്നു. നഷ്ടപ്പെട്ട കുടുംബത്തിനെ തിരിച്ചു കിട്ടില്ലെങ്കിലും ആ കുട്ടിയുടെ സംരക്ഷണത്തിലൂടെ വരും തലമുറയിലേക്ക് തങ്ങളുടെ സ്വപ്നങ്ങൾ കൈമാറുന്നതിന്റെ സിംബോളിസം സിനിമയിൽ കാണുകയുണ്ടായി.

വളരെ പ്രശസ്തമായ ഈ പുസ്തകത്തിന്റെ 2012ലെ പുനർ പ്രസിദ്ധീകരണ വേളയിൽ ചില കാര്യങ്ങൾ വിവാദമായി വന്നു. കഥയിൽ സ്റ്റെഫാൻ സിലിയക്ക് എന്നറിയപ്പെടുന്ന കുട്ടി ഇസ്രായേലിൽ താമസിക്കുന്ന 71കാരനായ സ്റ്റെഫാൻ ജേഴ്‌സി സ്വെയ്ഗ് എന്ന ഫോട്ടോഗ്രാഫറാണ്. പക്ഷെ സ്റ്റെഫാനെ രക്ഷിക്കാനായി വില്ലി ബ്ലം എന്ന 16കാരനെ ബദലായി മരണത്തിലേക്കയച്ചിട്ടുണ്ടെന്ന് ബൂഹെൻവാൾഡ് മെമ്മോറിയൽ ഫൗണ്ടേഷൻ ഡയറക്ടർ വോക്ക്ഹാർഡ് നിഗ്ഗ് ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. ഈ വിവാദം പിന്നീട് കോടതിയിൽ വച്ച് ഒത്തുതീർപ്പായി.



Categories: Malayalam Movie reviews

Tags: , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: