2002ൽ ഇറങ്ങിയ ജോൺ മാൽക്കോവിച്ച് സംവിധാനം ചെയ്ത ജാവിയർ ബാർഡെം അഭിനയിക്കുന്ന ഈ സ്പാനിഷ് അമേരിക്കൻ ക്രൈം ത്രില്ലർ സിനിമ പേരില്ലാത്ത ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തിലെ കഥ പറയുന്നു. അഗസ്റ്റിൻ റെഹാസ് എന്ന ഡിറ്റെക്ടീവായി ജാവിയർ അഭിനയിക്കുന്നു. ഇത് ഒരു സംവിധായകൻ എന്ന നിലയിൽ മാൽക്കോവിച്ചിന്റെ ആദ്യ സംരംഭമാണ്. ജാവിയേറിന്റെ കൂടെ ഉആൻ ഡീയേഗോ ബോട്ടോ, ലോറാ മോറാന്റെ എന്നിവരും അഭിനയിക്കുന്നു. ഇതേ പേരിലുള്ള നിക്കോളാസ് ഷേക്ക്സ്പിയറിന്റെ പുസ്തകത്തിന്റെ സിനിമാ ആവിഷ്കാരമാണ്. സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് നിക്കോളാസാണ്.
അഴിമതിയിൽ മൂടി കിടക്കുന്ന ഒരു ജാനാധിപത്യ രാജ്യത്തിലെ സ്വയം പ്രാഖ്യാപിത പ്രെസിഡന്റായി ഒളിവിൽ കഴിയുന്ന ഇസെക്കിൽ എന്ന ഗറില്ലാ നേതാവിനെ പിടിക്കാനുള്ള റെഹാസിന്റെ അന്വേഷണമാണ് സിനിമ. ഇസെക്കിലിനെ പിടിക്കുക വഴി അയാൾ ഒളിവിരുന്ന് അഴിമതിക്കെതിരെ നടത്തി വരുന്ന അക്രമാസക്തമായ സമര പ്രചാരണത്തെ തടയുക എന്നത് കൂടെയാണ് റെഹാസിന്റെ ദൗത്യം. അന്വേഷണത്തിന്റെ ഭാഗമായി തന്റെ മകളുടെ ഡാൻസ് ടീച്ചറായ യോലാൻഡയുമായി അയാൾ പ്രണയത്തിലാകുന്നു. പക്ഷെ യോലാണ്ട പുറത്ത് കാണുന്നതിനുപരിയായി ധാരാളം ദുരൂഹതകൾ നിറഞ്ഞ വ്യക്തിയാണ്. യോലാൻഡയായി ലോറാ മോറാൻ അഭിനയിക്കുന്നു. താൻ അഭിനയിക്കുന്ന സിനിമക്ക് പുതിയൊരു മാനം നൽകാൻ ജാവിയർ ബാർഡെമിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട് ഈ സിനിമയിലും.
Categories: Uncategorized
Leave a Reply