കഴിഞ്ഞ കുറച്ചു കാലമായി ആത്മാവിലൊരു ചിതയും, ഭൂമിക്കൊരു ചരമഗീതവും, കാവ്യനർത്തകിയും എവിടെ ജോണും നാറാണത്ത് ഭ്രാന്തനും ഒക്കെ പിന്നിട്ട് സഖാവിലും പടർപ്പിലും ചെന്നെത്തിയിരിക്കുന്നു കവി സങ്കല്പം. emotional, beautiful, eleqouent, heartening എന്നുള്ള വാക്കുകൾക്കു പകരം Controversial എന്ന വാക്കാണ് കവിതകൾക്ക് വയറിളകാൻ (Viral ആകാൻ) നല്ലത് എന്നുണ്ടോ… ഏതായാലും കവിതകളോട് അതീവ പ്രണയം ഉണ്ടെന്നുള്ളത് കൊണ്ട് ചിലത് പറയാം എന്ന് കരുതി.
ഈ കവിതയെ പുകഴ്‌ത്തുന്നത് അതിന്റെ രചനാ ഭംഗിയോ, ആലാപന ശൈലിയോ അതോ ആശയമോ… എല്ലാ പോസ്റ്റിലും ടൈറ്റലിൽ Controversial എന്ന് കണ്ടത് കൊണ്ട് ചോദിക്കുന്നതാണ്… കാരണം രചനയോ ആലാപനമോ അല്ല പ്രശ്നം അതിലെ ആശയമാണ്… കവിതയുടെ ആശയം കവിയുടെ സ്വാതന്ത്ര്യമാണ് എന്ന് മനസ്സിലാക്കി തന്നെ ആ ആശയം in reality സംഭവിക്കുമോ എന്നതാണ് ചോദ്യം..
മാത്രമല്ല സ്ത്രീപക്ഷത്തുള്ള കവിത എന്നും പറഞ്ഞാണ് സാം ഇത് അവതരിപ്പിച്ചത്… സ്ത്രീ പക്ഷത്തിലുള്ള കവിതയെന്നതും സ്ത്രീ വിഷയമായുള്ള കവിത എന്നതും രണ്ടാണ്… സാമിന്റെ കവിത സ്ത്രീ വിഷയമായുള്ള കവിതയായിരിക്കാം പക്ഷെ ഒരിക്കലും അതൊരു സ്ത്രീ പക്ഷത്തിലുള്ള കവിതയല്ല… കാരണം അതിലെ ആശയം തന്നെ….
ബലാത്സംഗം എന്ന അതിഭീകരമായ torture ഒരു സ്ത്രീ പക്ഷത്ത് നിന്ന് ചിന്തിച്ചാൽ ഒരിക്കലും ഇങ്ങിനെയൊരു കവിത വരില്ല… പക്ഷെ ബലാത്സംഗം എന്ന സംഭവം ഒരു പുരുഷ പക്ഷത്ത് നിന്ന് ചിന്തിച്ചാൽ ഇതല്ല ഇതിനപ്പുറം ആശയങ്ങളുള്ള കവിതകൾ വരും അതും നന്നായി രചിക്കാൻ കഴിയുന്നവരും ആലാപിക്കാൻ കഴിയുന്നവരും വരും അത് കൊണ്ട് തന്നെ ഇത് സാം പറഞ്ഞ പോലെ സ്ത്രീ പക്ഷത്തുള്ള കവിതയല്ല… കാരണം അതിലെ ആശയം തന്നെ….
ബീജം ഒരു കുഞ്ഞായി പിറന്നാൽ ആ കുഞ്ഞിന്റെ അച്ഛനയാളാകും എന്ന് കരുതി ആ അച്ഛനോടാണോ സ്നേഹം അതോ തനിക്ക് ഒരു ബീജം തന്നല്ലോ എന്ന സന്തോഷം കാരണം ആ Rapistനെ സ്നേഹിക്കുന്നതാണോ എന്നതാണ് ചോദ്യം.. ബീജം നൽകുക എന്നതല്ല ഒരു പുരുഷന്റെ കടമ എന്ന് പുരുഷ ശിരോമണികൾ മനസ്സിലാക്കും എന്നും കരുതുന്നു…
ഇനി പ്രേമം നടന്നു എന്ന് തന്നെ വയ്‌ക്കുക പലരും വിട്ടു പോകുന്ന ഭാഗം ഒരു സ്ത്രീ, തന്നെ ബലാത്സംഗം ചെയ്ത വ്യക്തിയെ പ്രേമിച്ചാൽ ആ ബലാത്സംഗത്തിൽ അനുഭവിച്ച torture അതായത് ‘sexual intercourse’ പിന്നെയും അനുഭവിക്കണം.. ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീക്ക് പിന്നീടുള്ള ശാരീരികമായിയുള്ള ബന്ധപ്പെടൽ തന്നെ ഒരു ഭയമുളവാക്കുന്ന ഒന്നാണ്… അപ്പോൾ അത് തന്നെ ബലാത്സംഗംചെയ്ത അതെ പുരുഷനുമായി തന്നെ വേണ്ടി വരിക എന്നത് തീർത്തും അസഹ്യമാണ്…. ഇത് ആശയത്തിനോടുള്ള വിയോജിപ്പ്…
ആശയം എന്നത് കവിതക്ക് പ്രസക്തമല്ല എന്നാണ് പറയുന്നതെങ്കിൽ സഖാവ് എന്ന കവിതക്കും ഒരു ആശയ മുൻതൂക്കവും പാടില്ലല്ലോ… കാരണം സഖാവ് എന്ന കവിത ആശയപരമായി bestഉം പടർപ്പ് എന്നത് വെറും കവി ഭാവനയും ആകുന്നതിന്റെ ഒരു വൈരുദ്ധ്യാത്മിക ഭൗതികത്വം പ്രശ്നമല്ലേ… ? 🙂
ഏതായാലും ഇതിനുത്തരമായി തെറി ലഭിച്ചേക്കാം എന്ന് മനസ്സിലാക്കിക്കൊണ്ട് ഈ വീഡിയോയും ഇവിടെ പോസ്റ്റുന്നു, കടപ്പാട് ബല്ലാത്ത പഹയനോട്
Categories: Articles and Opinions
Leave a Reply