ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ആൻ ഓൾഡ് മാൻ (An Old Man ) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു.
ആൻ ഓൾഡ് മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ്
———————————————-
കഫെയുടെ ഒച്ചപ്പാടുള്ള ഒരറ്റത്ത്,
മേശയിന്മേൽ തല താഴ്ത്തി
ഒരു വയസ്സൻ ഒറ്റക്കിരിക്കുന്നു
അയാളുടെ മുൻപിൽ ഒരു ദിന പത്രവുമുണ്ട്
അയാളുടെ ശോചനീയവും വിരസവുമായ വയസ്സു കാലത്ത്
ഒരു നേർത്ത ചിന്ത അയാളിലേക്ക് വന്നു ചേരുന്നു…
“ശക്തിയും യുവത്വവും വാഗ്മിത്വവുമൊക്കെയുണ്ടായിരുന്ന കാലത്ത്
എത്ര കുറവേ താൻ തന്റെ ജീവിതം ആസ്വദിച്ചിട്ടുള്ളൂ എന്ന്”
അയാൾക്കറിയാം വളരെ വയസ്സായിരിക്കുന്നു എന്ന്
അയാൾക്കത് കാണാം, അറിയുകയും ചെയ്യാം
എങ്കിലും അയാൾക്ക് തോന്നുന്നു
ഇന്നലെ വരെ യുവാവായിരുന്നെന്ന്….
ഇത്ര ചെറിയൊരു ഇടവേള,
ഇത്രയും ചെറിയൊരു സമയത്തിനുള്ളിൽ
അയാൾ അയാളുടെ കാര്യപ്രാപ്തിയെ കുറിച്ചാലോചിക്കുന്നു
അതു തന്നെ എങ്ങിനെ അയാളെ ഇത്രയും വഞ്ചിച്ചു എന്ന്…
എങ്ങിനെ അയാളെല്ലാം വിശ്വസിച്ചു പോയെന്ന്
എന്തൊരു ഭ്രാന്താണ് ആ ചതിയന്‍ പറഞ്ഞത്
“നാളെ നിങ്ങൾക്ക് ധാരാളം സമയമുണ്ടാവും” എന്ന്
പ്രചോദനങ്ങളെയൊക്കെ കടിഞ്ഞാണിട്ടത് അയാളോർത്തു
അയാൾ ത്യജിച്ച എല്ലാ സന്തോഷങ്ങളെ കുറിച്ചും…
നഷ്ടപ്പെടുത്തിയ എല്ലാ സന്ദർഭങ്ങളും അയാളുടെ
അയുക്തമായ കരുതലിനെ കളിയാക്കിക്കൊണ്ടിരുന്നു…
പക്ഷെ ഇത്രയും ചിന്തകൾ, ഇത്രയും ഓർമ്മിച്ചെടുക്കൽ
ആ വയസ്സന് തലകറങ്ങുന്ന പോലെ തോന്നി,
അയാൾ അറിയാതെ ഉറങ്ങിപ്പോകുന്നു
അയാളുടെ തല ആ കഫെ മേശയിന്മേൽ വിശ്രമിക്കുന്നു
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation
Leave a Reply