എ റൊമാൻസ് റ്റു ദി നൈറ്റ് – ഗിയോർക് ഥാർക്ൽ

GeorgTraklഓസ്ട്രിയൻ കവി ഗിയോർക് ഥാർക്ൽ ഓസ്ട്രിയൻ എക്സ്പ്രഷണിസ്റുകളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ധേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിത ഒന്നാം ലോക മഹയുദ്ധത്തിനെ ആസ്പതമാക്കിയുള്ള ‘ഗ്രോഡെക്ക്’ എന്ന കവിതയാണെന്ന് പറയപ്പെടുന്നു. അദ്ധേഹത്തിന്റെ അവസാനത്തെ കവിതയും അതാണ്‌ എന്നും കേൾക്കുന്നു. ഥാർക്‌ലിന്റെ ‘എ റൊമാൻസ് റ്റു ദി നൈറ്റ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്.

റൊമാൻസ് ഇൻ ദി നൈറ്റ് – ഗിയോർക് ഥാർക്ൽ
————————————–
എകാകിയായോരാൾ നിശ്ചലമായൊരു അർദ്ധരാത്രിയിൽ
നക്ഷത്ര കൂടാരത്തിനു കീഴെ നടന്നു നീങ്ങുന്നു.
ഒരു കുട്ടി സ്വപ്നത്തിൽ നിന്നും തലചുറ്റി ഉണരുന്നു
അവന്റെ പെരുമാറ്റം നിലാവിൽ നരച്ചു നശിച്ചുപോകുന്നു

ജനലുകളിൽ നിന്നും ഉറ്റുനോക്കുന്ന ജനൽകന്പികൾക്കടുത്ത്
ഒരു മണ്ടിപ്പെണ്ണ് മുടിയഴിച്ചിട്ട് കരയുന്നു.
അടുത്തുള്ള പൊയ്കയിൽ കമിതാക്കൾ അവരുടെ
മധുരമായ യാത്രയിൽ വിസ്മയത്തോടെ ഒഴുകുന്നു.

കൊലപാതകി ലഹരിയിൽ ഒരു വിളറിയ ചിരി ചിരിക്കുന്പോൾ
മരണത്തിന്റെ ഭീകരത രോഗികളെ മുറുകെപിടിക്കുന്നു.
കുരിശിൽ തറയ്കപ്പെട്ട രക്ഷകന്റെ യാതനക്ക് മുൻപിൽ
ഒരു കന്യാസ്ത്രി തൊലിയുരിഞ്ഞ് നഗ്നയായി പ്രാർത്ഥിക്കുന്നു.

അമ്മ ഉറക്കത്തിൽ മെല്ലെ താരാട്ട് പാടുന്പോൾ കുട്ടി
പൂർണ്ണമായും സത്യസന്ധമായ കണ്ണുകൾ കൊണ്ട്
ശാന്തമായി ഇരുളിലേക്ക് നോക്കുന്നു.
വേശ്യാലയത്തിൽ പൊട്ടിച്ചിരികൾ കേൾക്കുന്നു.

മരണപ്പെട്ടവൻ ഒരു മെഴുതിരി വെളിച്ചത്തിൽ നിലയറയ്കകത്ത്
അവന്റെ വെള്ള കൈകൾ കൊണ്ട് ചിത്രം വരയ്കുന്നു.
ചുവരിൽ നിശബ്ദതമായൊരു വിഡ്ഢിചിരി പതിയുന്നു
ഉറങ്ങിക്കിടക്കുന്നവൻ ഇപ്പോഴും സ്വകാര്യം പറയുന്നുണ്ട്.
(വിവർത്തനം – മർത്ത്യൻ)
Georg Trakl
(3 February 1887 – 3 November 1914)



Categories: Uncategorized

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: