1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ് ദി സിറ്റി വാൾസ് (Dawn Outside The City Walls)
ഡോൺ ഔട്ട്.സൈഡ് ദി സിറ്റി വാൾസ് – ഹ്വാൻ റമോൺ ഹിമെനേസ്
————————————————–
നിങ്ങൾക്ക് എല്ലാത്തിന്റെയും രൂപം കാണാം
എല്ലാം വെള്ളയാണ്..
പ്ലാസ്റ്റർ, പേടിസ്വപ്നം, ഇഷ്ടിക, വിളർച്ച…
കിഴക്കോട്ട് തിരിഞ്ഞൊഴുകുന്ന തണുപ്പ്.
ജീവിതത്തിലേക്കുള്ള അടുപ്പം!
ജീവിതത്തിന്റെ കഠിനത!
ഒരു മൃഗത്തിനെ പോലെ എന്തോ ഒന്ന് ശരീരത്തിലുള്ള പോലെ
വേരുറയ്ക്കാതെ എന്തൊക്കെയോ ലോഹ മാലിന്യങ്ങൾ പൊന്തിക്കിടക്കുന്ന പോലെ
അത്ഥാമാവ് തന്നെ കൃത്യമായി അങ്ങ് ഉറച്ചു വന്നിട്ടില്ല..
പിന്നെ ലോഹങ്ങളും, പച്ചക്കറികളും….
സൂര്യന് എന്തോ പിടിവാശി ഉള്ളത് പോലെ
മനുഷ്യനോട്… വിളവിറക്കുകളോട്,
കാബേജുകളോട്, മണ്ഭിത്തികളോട്
നിങ്ങൾ വെറും സമയമാണ് പ്രാണനിലില്ല!
എന്നവർ പറയുമ്പോൾ തോന്നുന്ന ആ…
തെറ്റായൊരു ആനന്ദം,
ഈർപ്പവും ആവിപറക്കുന്ന കുമ്പാരങ്ങളും കൊണ്ട്
മുഴുവൻ ആകാശവും നിറഞ്ഞിരിക്കുന്നു..
ചാണകം കൂട്ടിവച്ചുണ്ടാക്കിയ ചക്രവാളം
രാത്രിയുടെ അസൗമ്യത അങ്ങിങ്ങായി അവശേഷിക്കുന്നു
ഒരു പച്ച ചന്ദ്രന്റെ തുണ്ട്…
പാതി കടിച്ചിട്ട വ്യാജ നക്ഷത്രങ്ങളുടെ സ്ഫടികക്കഷ്ണങ്ങൾ
പ്ലാസ്റ്റർ, കീറിയ ഒരു കഷ്ണം പേപ്പർ
ഇവയ്ക്കിടയിൽ എവിടെയോ മങ്ങിയ ആകാശനീലിമ.
കലർപ്പില്ലാത്ത ചന്ദ്രനിലേക്ക് പക്ഷികൾ പൂർണ്ണമായും ഉണർന്നിട്ടില്ല
പക്ഷെ തെരുവുവിളക്കുകൾ ഒരുവിധം അണഞ്ഞിരിക്കുന്നു
ജീവികളുടെയും വസ്തുക്കളുടെയും കൂട്ടം
ഒരു നേരായ ദുഃഖമുണ്ട്;
കാരണം നീ പ്രാണനിൽ ആഴത്തിൽ ഇറങ്ങിയിരുക്കുന്നു
അവർ പറയുന്നതു പോലെ ഇനി സമയത്തിലുണ്ടാവില്ല….
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation
Leave a Reply