റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി
രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക്
———————————————–
രാത്രി, തെരുവ്, വിളക്ക്, മരുന്നുകട
ഈ അർത്ഥമില്ലാത്ത ഇരുണ്ട വെളിച്ചം
ഒരു കാൽ നൂറ്റാണ്ടു കൂടി കടന്നു പോകട്ടെ
എല്ലാം ഇതേ രൂപത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ പെടും
നിങ്ങൾ മരിച്ചു – മുന്പത്തേത് പോലെ
നിങ്ങൾക്ക് വീണ്ടും തുടങ്ങാൻ ആ ആദ്യത്തെ വഴി ഇപ്പോഴുമുണ്ട്
രാത്രി, തെരുവ്, വിളക്ക്, മരുന്നുകട, പിന്നെ
രാത്രിയിൽ നിറഞ്ഞോഴുകുന്ന തോട്
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation
Leave a Reply