സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ (Antonio Machado 26 July 1875 – 22 February 1939) ‘ജെനെറേഷൻ ഓഫ് 98’ എന്ന സ്പാനിഷ് ലിറ്റററി മൂവ്മെന്റിന്റെ ഒരു മുഖ്യ കണ്ണിയായിരുന്നു. ‘ജെനെറേഷൻ ഓഫ് 98’ 1898ലെ സ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് നോവലിസ്റ്റുകളുടെയും, തത്ത്വചിന്തകരുടേയും കവികളുടെയും മറ്റെഴുത്തുകാരുടെയും സംഗമമായിരുന്നു. ഇന്ന് മച്ചാഡോവിന്റെ ‘ദി വിൻഡ് – എ ബ്രില്ലിയന്റ് ഡേ’ (The Wind-A Brilliant Day) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു
ദി വിൻഡ് – എ ബ്രില്ലിയന്റ് ഡേ – അന്റോണിയോ മച്ചാഡോ
————————————————-
“ഒരത്യുജ്ജ്വലമായ ദിവസം കാറ്റ് ഒരു മുല്ലപ്പൂവിന്റെ
പരിമളവുമായി എന്റെ ആത്മാവിനെ വിളിച്ചു”
“ഈ മുല്ലപ്പൂവിന്റെ പരിമളത്തിന് പകരമായി
നിന്റെ എല്ലാ റോസാപ്പൂക്കളുടെ സുഗന്ധവും നീ എനിക്ക് തരണം”
“എനിക്ക് റോസാപ്പൂക്കളില്ല… എന്റെ പൂന്തോട്ടത്തിലെ
എല്ലാ പൂക്കളും നിര്‍ജ്ജീവമായിരിക്കുന്നു”
“എന്നാൽ ശരി ഞാനാ കൊഴിഞ്ഞ ഇതളുകളെല്ലാം എടുക്കട്ടെ
കൂട്ടത്തിൽ ആ മഞ്ഞ ഇലകളും ആ നീരുറവയിലെ വെള്ളവും”
കാറ്റ് തിരിച്ചു പോയി.. ഞാൻ കുറെ കരഞ്ഞു.. എന്നിട്ട് എന്നോട് തന്നെ പറഞ്ഞു
“നിന്നെ ഏൽപ്പിച്ച പൂന്തോട്ടത്തെ നീയെന്താണ് ചെയ്തത്?”
-അന്റോണിയോ മച്ചാഡോ-
വിവർത്തനം – മർത്ത്യൻ
Categories: Malayalam translation
Leave a Reply