ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ദി സിറ്റിയാണ് (The City) ഇന്ന് National Poetry Month നാലാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്.
ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ്
————————————–
നിങ്ങൾ പറഞ്ഞു
“ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകും
മറ്റൊരു തീരം തേടിപ്പോകും
ഇതിനേക്കാൾ നല്ല മറ്റൊരു നഗരം കണ്ടെത്തും”
പക്ഷെ
ഞാൻ എന്ത് ചെയ്യാൻ ശ്രമിച്ചാലും
അതെല്ലാം തെറ്റാവാൻ വിധിച്ചിരിക്കുന്നു.
എന്റെ ഹൃദയം മരിച്ചു പോയ എന്തിനെയോ പോലെ
കുഴിച്ചിടപ്പേട്ടിരിക്കുന്നു.
എത്ര കാലം എനിക്ക് എന്റെ മനസ്സിനെ ഇവിടെ
രൂപപ്പെടുത്തിയിരിക്കാൻ കഴിയും ?
ഞാൻ എവിടെ തിരിഞ്ഞാലും എവിടെ നോക്കിയാലും
എന്റെ ജീവിതത്തിന്റെ കറുത്ത ജീർണ്ണത മാത്രമേ കാണുന്നുള്ളൂ.
ഞാൻ ഇവിടെ വർഷങ്ങളോളം കഴിഞ്ഞിട്ട് എന്റെ ജീവിതത്തെ
പാഴാക്കി പൂർണ്ണമായും നശിപ്പിച്ചിരിക്കുന്നു.
ഞാൻ പറയുന്നു
നിങ്ങൾക്ക് മറ്റൊരു രാജ്യം കണ്ടെത്താനാവില്ല,
മറ്റൊരു തീരവും,
ഈ നഗരം നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും
നിങ്ങൾ അതേ തെരുവുകളിൽ കൂടി നടക്കും
അതെ ചുറ്റുപാടുകളിൽ വയസ്സാകും
അതേ വീടുകളിൽ നരച്ചില്ലാതാകും
നിങ്ങൾ എപ്പോഴും ഇതേ നഗരത്തിൽ ചെന്നെത്തും
മറ്റൊരിടത്ത് ഒന്നും ആശിക്കണ്ട
നിങ്ങൾക്കായി ഒരു കപ്പൽ കാത്തു നിൽക്കുന്നില്ല
ഒരു വഴി ആരും തയ്യാറാക്കി വച്ചിട്ടില്ല
നിങ്ങൾ ഇവിടെ ഈ ചെറിയ മൂലയ്ക് എങ്ങിനെ നിങ്ങളുടെ
ജീവിതം പാഴക്കിയോ
ലോകത്തിലെല്ലായിടത്തും നിങ്ങൾ അതിനെ നശിപ്പിച്ചിരിക്കുന്നു
-വിവർത്തനം (മർത്ത്യൻ)-
Categories: Malayalam translation
Leave a Reply