ഇങ്ങെബ്ബൊർഖ് ബാഖ്മാൻ (Ingeborg Bachmann- 25 June 1926 – 17 October 1973) എന്ന ഓസ്ട്രിയൻ കവയിത്രിയുടെ ‘എവരി ഡെ’ എന്ന കവിതയാണ് ഇന്ന് National Poetry Month Day#3 പ്രമാണിച്ച് വിവർത്തനത്തിനെടുക്കുന്നത്
എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ
——————————-
യുദ്ധം പ്രഖ്യാപിക്കപ്പെടാറില്ല
അത് ഒരു തുടർച്ചയായി മാറിയിരിക്കുന്നു
ഈ രാക്ഷസീയത സാധാരണമായിരിക്കുന്നു
വീരന്മാർ യുദ്ധത്തിൽ നിന്ന് മാറി നിൽക്കുന്നു
ദുർബ്ബലർ യുദ്ധഭൂമിയിലേക്ക് പറഞ്ഞയക്കപ്പെടുന്നു
ഇപ്പോഴത്തെ യൂണിഫോം സഹനശക്തിയാണ്
അതിന്റെ മെഡൽ ഹൃദയത്തിനു മുകളിലുള്ള
ശുഭാപ്തി വിശ്വാസത്തിന്റെ പരിതാപകരമായ നക്ഷത്രമാണ്
എല്ലാം തീരുമ്പോൾ…
ഇനി ഒന്നും നടക്കാനില്ലാത്തപ്പോൾ
യുദ്ധായുധങ്ങള്‍ നിശബ്ദമാകുമ്പോൾ
എതിരാളി അദൃശ്യമാവുമ്പോൾ
മെഡലുകൾ കൊടുക്കപ്പെടുന്നു
അങ്ങിനെ അനന്തമായ യുദ്ധോപകരണങ്ങളുടെ നിഴൽ
ആകാശം മുഴുവൻ നിറയുന്നു..
മെഡൽ എന്തിനാണ് കൊടുക്കുന്നത്…?
കൊടികൾ വെടിയുന്നതിന്
സുഹൃത്തുക്കളുടെ മുന്നിലും പതറാതെ ശൗര്യം കാണിച്ചതിന്
അയോഗ്യമായ രഹസ്യങ്ങളെ ഒറ്റികൊടുത്തതിന്
പിന്നെ എല്ലാ അധികാരങ്ങളെയും അവഗണിച്ച്
എല്ലാ ഉത്തരവുകളെയും വകവയ്ക്കാതിരുന്നതിന്
എല്ലാത്തിനുമായി മെഡൽ കൊടുക്കപ്പെടുന്നു…
-ഇങ്ങെബ്ബൊർഖ് ബാഖ്മാൻ-
വിവർത്തനം-മർത്ത്യൻ
Categories: Malayalam translation
Leave a Reply