ഇക്വഡോറിയൻ കവി ഒർഹെ കരേര അന്ദ്രാഡെയുടെ കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ബോർജെസും നെരൂദയും ഒക്ടോവിയോ പാസും സെസാർ വലെഹോയും എല്ലാം അന്ദ്രാഡെയെ ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനരായ ലാറ്റിൻ കവിയായി കണക്കാക്കിയിരുന്നു.
സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ
Sketches Of A Contemporary Man
——————————
ഈ ലോകം രാത്രികളിൽ പാടുന്ന ആട്ടു കട്ടിലുകളാൽ
മൂടിയിരിക്കുന്നു….
ഇന്നത്തെ മനുഷ്യൻ നാളത്തെ മനുഷ്യന്റെ വീടിനായി
കല്ലുകൾ സംഭരിക്കുന്നു
കാലാവസ്തയുടെ ഭാരം ചുമന്ന്
ഗോപുരങ്ങളുടെയും ചിമ്മിനികളുടെയും ആന്റനകളുടെയുമിടയിൽ
അവൻ വഴി കണ്ടെത്തുന്നു..
സ്വന്തം നഗരത്തിൽ ഒരു യാത്രക്കാരനായി
അഞ്ചു മണിയോടെ അവൻ പരസ്യങ്ങളുടെ
വൈദ്യുതിപ്പടർപ്പുകൾക്കിടയിൽ തട്ടി തകർന്നു പോകുന്നു
യന്ത്രങ്ങളുടെ യജമാനൻ
അവൻ അംബരചുന്പികളിൽ ജീവിക്കുന്നു
വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നിങ്ങളുണ്ട്
വെള്ളക്കാർ, മഞ്ഞനിറക്കാർ, കറുത്ത വർഗ്ഗക്കാർ
കപ്പലുകളുടെയും തീവണ്ടികളുടെയും യാത്രാവിവരങ്ങൾ
അവന്റെ കൈപ്പത്തികളിൽ വിടരുന്നുണ്ട്
ദിനപ്പത്രങ്ങൾ തീറ്റിപ്പോറ്റുന്ന പകലുകൾ
അവന്റെ കണ്ണുകളിൽ വ്യക്തമാണ്
തീവണ്ടിപ്പാത ഭൂമിയെ ഉഴുതുമറിക്കുന്നു
പ്രകൃതി ദൃശ്യങ്ങളെ മോട്ടയടിച്ചെടുക്കുന്നു
തികഞ്ഞ കൈകളാൽ ചുക്കാൻ പിടിച്ച്
വിമാനങ്ങൾ ഭൂമിശാസ്ത്രത്തിനെതിരെ
പറന്നുയരുന്നു…
മനുഷ്യൻ ആർത്തുവിളിക്കുന്നു
മെക്സിക്കോവിൽ, ബെർലിനിൽ
മോസ്കോവിൽ ബ്യൂനിസ്.എരീസിൽ
അവന്റെ കന്പിസന്ദേശങ്ങൾ
ഈ ഭൂമി മുഴുവൻ പൊതിയുന്നു
ഇതാണ് നമ്മുടെ രാത്രിയുടെ ദൃശ്യരേഖ
അന്വേഷിച്ചെത്തുന്നവരുടെ സർച്ച്.ലൈറ്റുകൾ…
ഒരു വിമാനം, താണു വരുന്നൊരു ദിവ്യമായ തകർച്ച
അങ്ങിനെ തീവണ്ടികൾ കെട്ടിയ അരപ്പട്ടയിൽ
ഈ നഗരം അമരുന്നു
മനുഷ്യൻ, ഭാവിയുടെ ഉപജ്ഞാതാവ്, ഉയരുന്നു
യന്ത്രങ്ങൾ ചുറ്റും കൂടുന്നു
ലെനിന്റെ പോസ്റ്ററുകൾ, ന്യുയോർക്കിന്റെ തെരുവു രേഖകൾ
ഈ ലോകത്തിന്റെ പരിപൂര്‍ണ്ണ ചിത്രം
-ഒർഹെ കരേര അന്ദ്രാഡെ-
-വിവർത്തനം മർത്ത്യൻ-
Categories: Malayalam translation
Leave a Reply