ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്ക് കവിതകൾ ‘ഐ കാണ്റ്റ് ടെൽ’ ‘ഫൈൻ ഡെയ്സ്’

orhan veli kanikട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്ക് (1914-1950) ഗാരിപ്പ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു. അദ്ധേഹത്തിന്റെ രണ്ടു കവിതകൾ തർജ്ജമ ചെയ്യാനുള്ള ശ്രമം ‘ഐ കാണ്റ്റ് ടെൽ’ പിന്നെ ‘ഫൈൻ ഡെയ്സ്’

എനിക്ക് പറയാൻ കഴിയില്ല (I Can’T Tell)
————————————-
ഞാൻ കരഞ്ഞാൽ നിങ്ങളെന്റെ ശബ്ദം കേൾക്കുമോ
എന്റെ വരികളിലുള്ള എന്റെ കണ്ണുനീർ
നിങ്ങളുടെ കൈകൾ കൊണ്ട് തൊടാൻ കഴിയുമോ
പാട്ടുകൾ ഇത്ര സുന്ദരവും
വാക്കുകൾ ഇത്ര അപര്യാപ്തവുമായിരുന്നെന്ന്
ഈ പ്രശ്നത്തിനു മുന്പ് ഞാനറിഞ്ഞിരുന്നില്ല
ഇതെനിക്കറിയുന്ന സ്ഥലമാണ്
ഇവിടെ എനിക്കെന്തും പറയാം
ഞാൻ വളരെ അടുത്താണ്, എനിക്കറിയാം
എനിക്ക് പറയാൻ കഴിയില്ല

നല്ല ദിവസങ്ങൾ (Fine Days)
————————-
ഈ നല്ല ദിവസങ്ങളാണ് എന്റെ നാശം
ഇങ്ങനെയൊരു ദിവസം ഞാൻ രാജിവച്ചു
പയസ് ഫൌണ്ടേഷനിലുള്ള എന്റെ ജോലി
ഇങ്ങനെയൊരു ദിവസം ഞാൻ വലിക്കാൻ തുടങ്ങി
ഇങ്ങനെയൊരു ദിവസം ഞാൻ പ്രേമിക്കാൻ തുടങ്ങി
ഇങ്ങനെയൊരു ദിവസം ഞാൻ മറന്നു
വീട്ടിലേക്ക് റൊട്ടിയും ഉപ്പും കൊണ്ടു വരാൻ
ഇങ്ങനെയൊരു ദിവസമാണ് എന്റെ
കവിതയെഴുതുന്ന രോഗത്തിലേക്ക് ഞാൻ
വീണ്ടും വഴുതി വീണത്‌
ഈ നല്ല ദിവസങ്ങളാണ് എന്റെ നാശം

Free
——
We live free
Air is free, clouds are free
Valleys and hills are free
Rain and mud are free
The outside of cars
The entrances of cinemas
And the shop windows are free
Bread and cheese cost money, but
Stale water is free
Freedom can cost your head
But prison is free
We live free.

നമ്മൾ സൗജന്യമായി ജീവിക്കുന്നു
വായു സൗജന്യമാണ്, മേഘങ്ങൾ സൗജന്യമാണ്
താഴ്‌വാരങ്ങളും മലകളും സൗജന്യമാണ്
മഴയും മണ്ണും സൗജന്യമാണ്
കാറുകളുടെ പുറത്ത് കാണുന്നത് സൗജന്യമാണ്
സിനിമയിലേക്കുള്ള കവാടങ്ങൾ സൗജന്യമാണ്
കടകളുടെ ചില്ലുകൾ സൗജന്യമാണ്
റൊട്ടിക്കും ചീസിനും പണം ചിലവാകും
പക്ഷെ കെട്ടിക്കിടക്കുന്ന വെള്ളം സൗജന്യമാണ്
സ്വാതന്ത്ര്യം നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ തല കൊടുത്ത് വാങ്ങേണ്ടി വരും
പക്ഷെ ജയിലറകൾ സൗജന്യമാണ്
നമ്മൾ സൗജന്യമായി ജീവിക്കുന്നു



Categories: Malayalam translation

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: