സ്ട്രീറ്റ്സ് റ്റൂ ഓൾഡ്‌ – കാൾ സാണ്ട്ബർഗ്

carl-sandburg

ഞാൻ പഴയൊരു നഗരത്തിലെ വഴികളിലൂടെ നടന്നു. അതിന്റെ വഴികൾ നേരിയതായിരുന്നു വർഷങ്ങളോളം ഭരണികളിൽ ഉപ്പിലിട്ട ഉറപ്പുള്ള കടൽമീനുകളുടെ ചങ്ക് പോലെ

എത്ര വയസ്സായി, എത്ര വയസ്സായി, എത്ര വയസ്സായി ഞങ്ങൾക്ക്:- ആ ചുമരുകൾ പറഞ്ഞുകൊണ്ടേയിരുന്നു. പരസ്പരം ചാഞ്ഞു നിൽക്കുന്ന വഴിയോര മതിലുകൾ; വയസ്സായ സ്ത്രീകളെ പോലെ; ക്ഷീണിച്ച വയസ്സായ വയറ്റാട്ടികളെ പോലെ, ചെയ്തിരിക്കെണ്ടത് മാത്രം ചെയ്തു കൊണ്ട്..

എന്നെ പോലൊരു അപരിചിതന് ഏറ്റവും വിലപ്പെട്ടതായി ഈ നഗരത്തിന് നൽകാനുള്ളത് ഈ രാജാക്കന്മാരുടെ പ്രതിമകൾ തന്നെ; എല്ലാ മുക്കിലും മൂലയിലും രാജാക്കന്മാരുടെ വെങ്കല പ്രതിമകൾ; താടി വച്ച പുരാതന രാജാക്കന്മാർ; പുസ്തകങ്ങൾ എഴുതിയ; ലോകരോടുള്ള ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് സംസാരിച്ചിരുന്ന; പിന്നെ അതിർത്തികൾക്കപ്പുറത്തേക്ക് സൈന്ന്യത്തെ നയിച്ച്‌ എതിരാളികളുടെ തലകൾ വെട്ടിപ്പൊളിച്ച് രാജ്യങ്ങൾ പിടിച്ചടക്കിയ യുവ രാജാക്കന്മാർ.

ഈ പുരാതന നഗരത്തിൽ ഒരപരിചിതനായ എനിക്ക് ഏറ്റവും അപരിചിതമായി തോന്നിയത് ആ രാജാക്കന്മാരുടെ വെങ്കല പ്രതിമകളുടെ കക്ഷത്തിൽ നിന്നും നഖങ്ങൾക്കിടയിൽ നിന്നും തട്ടി വന്ന കാറ്റിനൊപ്പം എപ്പോഴും ചൂളം വിളിച്ച് പോന്ന ആ മർമ്മരമായിരുന്നു; ഇതിനൊരു അറുതിയുണ്ടോ? ഇതെപ്പോഴും ഇങ്ങനെയാണോ?

ഒരു അതിരാവിലെ പെയ്ത മഞ്ഞിൽ ഒരു പ്രതിമ വാവിട്ട് കരഞ്ഞു; ഈ ക്ഷീണിച്ച വയസ്സായ വയറ്റാട്ടികൾ തിരിഞ്ഞു നോക്കാത്തിടത്ത് നിന്നും എന്നെ വലിച്ചിറക്കു. വെങ്കലം കൊണ്ടുണ്ടാക്കിയ എന്നെ കത്തുന്ന തീയിലേക്ക് വലിച്ചെറിയൂ എന്നിട്ട് എന്നിൽ നിന്നും നൃത്തം വയ്ക്കുന്ന കുട്ടികൾക്ക് മാലകൾ തീർക്കു..

വിവർത്തനം: മർത്ത്യൻ



Categories: Malayalam translation

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: