നിർമ്മാല്യവും മർത്ത്യനും രാമചന്ദ്ര ബാബുവും

220px-Nirmalayamനാല്പത്തി മൂന്ന് വർഷം മുന്പ് ഞാനൊരു സിനിമയിൽ അഭിനയിച്ചു… അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നിലവിളിച്ചു എന്ന് പറയുന്നതായിരിക്കും ശരി… 🙂 1973.യിലെ എം.ടി യുടെ നിർമ്മാല്ല്യം… വളരെ തിരഞ്ഞിട്ടാണ് ഈ ക്ലിപ്പ് കിട്ടിയത്.. സാക്ഷാൽ വെളിച്ചപ്പാട് പീ.ജെ ആന്റണി പേടിസ്വപ്നം കാണുന്ന എന്നെ ഊതി ഭേതമക്കുന്ന സീൻ…

സംഭവം അതല്ല… ഞാനീ വീഡിയോ ഇട്ടപ്പോൾ രാമചന്ദ്ര ബാബു സർ ​എനിക്ക് ഒരു മെസ്സേജ് ഇട്ടു… ഈ സിനിമ അദ്ധേഹത്തിന് വളരെ വേണ്ടപ്പെട്ടതാണെന്നും ഈ പോസ്റ്റ് ഇട്ടതിൽ സന്തൊഷമെന്നും അറിയിച്ചു ഫേസ് ബുക്കിൽ കണക്ട്ടും ചെയ്തു… ടെക്കനോളജിയുടെ ഒരു കാര്യം അല്ലെ…? .

എന്റെ കരച്ചിൽ നാല്പ്പതു വർഷം മുൻപ് കാമറയിൽ  പകർത്തി എന്റെ അഭിനയ ചാതുര്യം ഇന്നും കണ്ട് ആത്മനിർവൃതിയടയാൻ അവസരമുണ്ടാക്കി തന്ന സാറിനും പിന്നെ യൂ.ട്യൂബിനും നന്ദി..

ഇന്ന് വാർത്ത ലഭിച്ചു അദ്ദേഹം ആദ്യമായി ഡയറക്റ്റ് ചെയ്യുന്നു എന്ന്… സാറിന്റെ പുതിയ സിനിമക്ക് ആ ഡയരക്ടർ മേലങ്കിക്ക് എല്ലാ വിധ ആശംസകളും നേരുന്നു….

ഏതായാലും ഈ ക്ളിപ്പല്ലാതെ… നിർമ്മാല്ല്യം ഒരു കോപ്പി കയ്യിൽ വേണമെന്ന് ആഗ്രഹമുണ്ട്…. വഴിയുണ്ടോ വെളിച്ചപ്പാടെ… ഒരു വഴിവാട് കഴിക്കാം… 🙂

 



Categories: Malayalam Movie reviews

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: