ബ്രസീൽ ബോർഡറിലെ മെറ്റോ എന്ന ചെറിയൊരു ഗ്രാമം… സാക്ഷാൽ പോപ്പ് ജോണ്‍ പോൾ രണ്ടാമൻ ആ വഴി വരുന്നു… എല്ലാവരും ബമ്പർ ലോട്ടറി അടിച്ച പോലെ തുള്ളി ചാടുന്നു… കാരണം…. പോപ്പ് വരുന്നു എന്നതല്ല….. പോപ്പ് ആ വഴി പോകുന്ന ദിവസം അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനം തടിച്ചു കൂടും…. വീട്ടിലുണ്ടാക്കിയ അപ്പവും പലഹാരവുമായി പുറത്തിരുന്നാൽ മതി വരുന്നവർ വരുന്നവർ വാങ്ങി തിന്നു കൊള്ളും… കൂട്ടത്തിൽ സുവനിയറും, ഫ്ലാഗും ഒക്കെ വിൽക്കാം…. ഒരു ദിവസത്തെ ഭയങ്കര കച്ചവടം…
പലരും സ്വപ്നം കണ്ടു… ചിലർ അവരുടെ എല്ലാ സാമ്പത്തിക പ്രശനങ്ങളും പരിഹരിക്കുന്നത് ആലോചിച്ച് ദൈവത്തിനെ സ്തുതിച്ചു…. ബെറ്റോ എന്ന ചെറുകിട കള്ളകടത്ത് കാരന്റെ മനസ്സിൽ ഓടുന്നത് മറ്റൊരു ബിസിനസ് ഐഡിയയാണ് ‘പോപ്പിന്റെ കക്കൂസ്’ അതെ പലയിടത്തു നിന്നും അവിടെ വരുന്ന ആളുകൾക്ക് ഭക്ഷണം കഴിഞ്ഞാൽ കക്കൂസിൽ പോകണ്ടേ…? പോപ്പിനെ തേടി വരുന്ന തീർത്ഥാടകർക്ക് കക്കൂസിൽ പോകണ്ടേ…?
പോപ്പിന്റെ കക്കൂസ് ബോർഡർ വഴി സമയത്തിന് കടത്തി കൊണ്ടു വരുന്നതാണ് സിനിമയുടെ കഥ…. പക്ഷെ ബെറ്റോ എത്തുമ്പോഴേക്കും പോപ്പ് വന്ന് പോയിരുന്നു… പക്ഷെ ബെറ്റൊയ്ക്ക് അധികം നഷ്ടപ്പെട്ടില്ല… അറുപതിനായിരവും രണ്ടു ലക്ഷവും ആളു വരും എന്ന് പറഞ്ഞ പോപ്പിന്റെ കുറുബാനക്ക് വന്നതോ വെറും നാനൂറ് ആളുകൾ… ഉണ്ടാക്കിയും വാങ്ങിയും വച്ച പലഹാരങ്ങളും ഫ്ലാഗും സുവനിയറും തുറിച്ചു നോക്കി എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന പാവപ്പെട്ട ഗ്രാമ വാസികളുടെ മുന്നിലൂടെ തലയിൽ കക്കൂസും ചുമന്ന് ബെറ്റോ വീട്ടിലെത്തുന്നു…
മോശം ബിസിനസ് ഐഡിയയുമായി സമയം കളഞ്ഞതിന് ഭാര്യയോട് മാപ്പ് പറയുന്നു എന്നിട്ട് പുറത്ത് പുതിയൊരു കക്കൂസ് വയ്ക്കുന്നു…. കക്കൂസിന് മുൻപിൽ പൈസ കൊടുത്ത് കക്കൂസിൽ പോകാൻ വരുന്നവരുടെ ലൈൻ കാണിച്ച് ഡയരക്ടർ കട്ട് പറയുന്നു…
ബെറ്റോവായി സെസാർ ട്രോണ്‍കൊസോ അഭിനയിച്ച് തകർക്കുന്നു… ഡയറക്ഷൻ സെസാർ ഷാർലോണിയും എന്രിക്ക് ഫെർണാണ്ടസും നിർവഹിക്കുന്നു… ലോക സിനിമ ഇഷ്ടപ്പെടുന്ന എന്റെ എല്ലാ സുഹൃത്തുക്കളും പോപ്പിന്റെ കക്കൂസിൽ പോകണം… 🙂
Categories: Malayalam Movie reviews
Leave a Reply